ഏകാന്തത

ഏകാന്തത


വിവേകമില്ലാത്ത രോഷം
ക്ഷീണിപ്പിക്കുന്ന വേദന തകര്‍ക്കുന്നു
പ്രത്യാശയുടെ കിരണങ്ങള്‍ 
അന്യമാക്കുന്നു മനസ്സിനെ
വിവക്ത്രമാക്കുന്നു ദേഹിയെ 
രായ്‌ക്കുരാമാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാക്കുന്നു 
ഇനിമേല്‍ പടയാളിയാകുവാന്‍ ഒരുക്കമില്ല
വിധേയത്വമുള്ള അനുയായി ആയി തുടരാം 
നീതിയില്ലാത്ത ഈ ലോകത്തിന്‍ 
പ്രവര്‍ത്തനരീതികള്‍ ഒട്ടുമേ ഗണിക്കാതെ 
ന്യായീകരണമില്ലാത്ത ദുഃഖം 
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു. 
പ്രിയമുള്ള ക്ലേശങ്ങല്‍ക്കൊപ്പം വിടുക ഇപ്പോള്‍ 
നീ ആണ് എന്‍ ലോകം ,അതെ ഈ ഏകാന്തതയില്‍

Comments

ന്യായീകരണമില്ലാത്ത ദുഃഖം
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു ....
സത്യം ...!!
നിരത്തീ പല സത്യങ്ങള്‍ കവിയൂര്‍ തന്‍ വരികളിലൂടെ....
ആശംസകള്‍ !

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “