കണ്ണുനീര്‍
കണ്ണുനീര്‍
ആഴമാം കയങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞു
ലവണരസം പകര്‍ന്ന ദുഖത്തിന്‍ നോവുകളായി
മനസ്സിന്റെ ഉള്ളറകളില്‍നിന്നെവിടെയെന്നറിയാതെ
പടരുന്നു ജലകണങ്ങള്‍ ധാര ധാരയായി പെയ്തു
സന്തോഷസന്ദാപങ്ങള്‍ക്കു കൂട്ടായി നില്‍ക്കുന്നു
ഓര്‍ക്കുകിലേറെയുണ്ട് ഈ പെരുക്കങ്ങളൊക്കെ പറയുകില്‍
മെല്ലെ പിച്ചവെച്ചു വീണു കരഞ്ഞൊഴുക്കിയേറെയായി
കൗമാര സ്വപ്ന സാക്ഷാത്ക്കാരങ്ങല്‍ക്കായി മറന്നു
ഓരോ പാതകളൊക്കെ താണ്ടുന്ന നേരത്തു നിന്നുമങ്ങു
താലി ചാര്‍ത്തി മോതിരം മാറി കൈ പിടിച്ചു വലംവച്ചു
ആഘോഷങ്ങള്‍ക്കു കൂട്ടുനിന്നും ദിനരാത്രങ്ങള്‍ താണ്ടി
കഷ്ടനഷ്ടങ്ങളെറെ സഹിച്ചും അര്‍ത്ഥങ്ങളേറെ വാരികൂട്ടി
പുത്ര പൗത്രാതികളെ കണ്ടുകൊണ്ടുമങ്ങുമെല്ല ഒടുങ്ങുന്നു
ജീവിതാന്ത്യം വരേയ്ക്കുമായി ,കരഞ്ഞും ആന്ദ അശ്രുക്കളായി
മെല്ലെ വിടപറയിക്കുന്നു ,ഇതല്ലോ കണ്ണുനീര്‍ .
Comments
അഭിനന്ദനങ്ങള്‍ :)
അതിനിടയില്‍........
നല്ല ചിന്തകള്‍
ആശംസകള്‍