ഹൃദയം

ഹൃദയം 


മുഷ്ടി ചുരുട്ടി അളവുയെത്ര  കാട്ടിയാലും 
മിടിപ്പിതു എല്ലാവര്‍ക്കും ഒരുപോലെ   

രഹസ്യങ്ങളെല്ലാം സുക്ഷിച്ചു
വെക്കുന്ന   ഒരു ഇടമെന്നു 
പരസ്യമായി പറഞ്ഞു നടക്കുന്നു എല്ലാവരും 

സംഗതിയും ശ്രുതിയും തെറ്റാതെ
മിടിക്കുന്ന  നിത്യ സംഗീത ലയം 

തമ്മില്‍ കൈ മാറിയെന്നു സന്തോഷിച്ചു
അവസാനം  കോടതി വരാന്തയില്‍ 
നഷ്ടപ്പെടുത്തുന്നത് 

കല്യാണത്തിനു 
ശേഷം  തമ്മില്‍ തമ്മില്‍ 
പഴിചാരുന്നു ഇവനെ 

പ്പെട്ടന്ന് ഒരുനാള പണി മുടക്കുകില്‍ 
ഏറെ പറയേണ്ടതില്ലല്ലോ 




ചിത്രം കടപ്പാട് ഗൂഗിള്‍ 

Comments

"ഹൃദയം" കേള്‍ക്കാന്‍ സുഖമുള്ള വാക്ക്
പക്ഷെ കവിതയില്‍ ചൊന്നതുപോലെ
ഒരുനാളത്‌ പണി മുടക്കിയാല്‍
പിന്നെത്ത കഥ പറയേണ്ടതില്ലല്ലോ!!!
കവിത ഇഷ്ടമായി
നന്ദി
"ഹൃദയം" കേള്‍ക്കാന്‍ സുഖമുള്ള വാക്ക്
പക്ഷെ കവിതയില്‍ ചൊന്നതുപോലെ
ഒരുനാളത്‌ പണി മുടക്കിയാല്‍
പിന്നെത്ത കഥ പറയേണ്ടതില്ലല്ലോ!!!
കവിത ഇഷ്ടമായി
നന്ദി
PS
പടം എവിടുന്നു കടം എടുത്തു എന്ന്
കൂടി സൂചിപ്പിച്ചാല്‍ നന്നായിരുന്നു
പടങ്ങളുടെ source തീര്‍ച്ചയായും
കൊടുക്കണം.
ajith said…
ദൈവമെ, ഇതിപ്പൊ പൊട്ടൂന്ന് തോന്നും. ഇങ്ങനെയാണോ ഈ മെഷിന്‍ വര്‍ക് ചെയ്യുന്നത്!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “