സൗഹൃദങ്ങള്‍ തേടി
സൗഹൃദങ്ങള്‍ തേടി
സ്വയം ഉന്നമായി തിര്‍ന്നതിനാല്‍ എങ്ങിനെ വേട്ടയാടും
മരിച്ചിട്ടും തുറന്നിരുന്നു കണ്ണുകള്‍ എങ്കിലും ,ഇതിലുമേറെ
എങ്ങിനെ ഒരുവനെ കാത്തിരിക്കും ,ഹോ പ്രണയമേ
ആരോടും ഒരു വാഗ്‌ദാനങ്ങളും നല്‍കാന്‍ മനസ്സു അനുവദിച്ചില്ല
പിന്നെന്തു പറയാന്‍ സമചിത്തതയുള്ള നല്ലൊരു സുഹുര്‍ത്തിനെ
കിട്ടിയസ്ഥിതിക്ക് ഇനി കൂട്ടു കൂടാതെ ഇരിക്കനാവില്ലല്ലോ
മനസ്സിരുത്തി ഹൃദ്യമായി എഴുതിയ വരികള്‍
ഉള്ളില്‍ തട്ടുന്നതുപോലെ ആകുമ്പോള്‍
പലപ്പോഴും പറയാത്തതും പറഞ്ഞു പോകുന്നു ,ചിലര്‍
സൗഹൃദയത്തിന്റെ രൂപങ്ങള്‍ തന്നെ തിരുത്തി എഴുതുന്നു
എന്നാല്‍ പലപ്പോഴും ഈ ചങ്ങാത്തങ്ങള്‍
ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നുവല്ലോ
ബന്ധങ്ങളില്‍ ഏറ്റവും പ്രിയങ്കരം
കണ്ണുകളില്‍ നീര്‍ നിറഞ്ഞാലും
പുഞ്ചിരിവിടരും നിന്‍ മുഖം കണ്ടാല്‍
പിന്നെ എങ്ങിനെ മറക്കും
സുഹുര്‍ത്തെ ഈ സ്നേഹ ബന്ധം
Comments