കുറും കവിതകള്‍ - 23


കുറും കവിതകള്‍ - 23
Spider On Web Clip Art

ജന്മങ്ങളായി നെയ്യത് തീര്‍ത്ത 
വലയില്‍ നിന്നും മോചനമില്ലാതെ 
കാത്തു കഴിയുന്നു എട്ടു കാലുമായി 

മുഖമില്ലാതെ  കണ്ണാടി കാലുകള്‍ 
സമാന്തരമായി  ധ്യാനിക്കുന്നു   
ചിലപ്പോള്‍ ചമ്രം പടഞ്ഞും  

കുഞ്ഞു കൈകളുടെ  
കരവിരുതുകളാല്‍ കറുത്ത വരകള്‍  
നൃത്തം വെക്കുന്നു ഭിത്തിമേല്‍    

വായ്പിളര്‍ന്നു   കരഞ്ഞകുഞ്ഞിന്‍   
വായടപ്പിക്കുന്ന   മധു  പൊഴിക്കുന്ന
റബ്ബര്‍  അടപ്പുകള്‍     

മേഘങ്ങളുടെ ഘര്‍ഷണത്താല്‍ 
മിന്നലും  ഇടിയും  കണ്ടു ഭയന്നു 
കണ്ണുനീര്‍ പൊഴിക്കുന്നു മാനം 

പകല്‍മുഴുവന്‍ കരയെ  ചുംബിച്ച്യകന്ന കടല്‍ 
സന്ധ്യക്ക്‌ മുഴുവനായി ചേക്കേറി 

ചിപ്പിക്കുള്ളില്‍ തപസ്സിരുന്നു 
വിരിഞ്ഞ മുത്തുക്കള്‍ സുന്ദരിയവളുടെ 
കഴുത്തിനു ചുറ്റുമായി പുഞ്ചിരിതൂകി   

Comments

ഞാന്‍ ആകെ വിജുംബ്രിച്ചു പോയി ...സത്യം പറഞ്ഞാല്‍ കവിത മനസിലാക്കാനുള്ള കഴിവ് എനിക്കില്ല എന്ന് ഒന്ന് കൂടി എനിക്ക് ബോധ്യപ്പെട്ടു .. കടു കടോരം തന്നെ ഈ കവിത ട്ടോ.

അടുത്ത തവണ വരുമ്പോള്‍ ഞാന്‍ ഒരു കവിയുടെ മനസ്സുമായി വരും. എന്നിട്ട് വിശദമായ വിലയിരുത്തല്‍ നടത്താം ...വീണ്ടും വരാം ട്ടോ. ആശംസകള്‍
ajith said…
കുറുംകവിതകള്‍ നല്ലത്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “