കുറും കവിത -22
കുറും കവിത -22
മരമഴയതുമില്ലാതായി
മാസങ്ങളായി മനസ്സുകളില്‍
വെയില്‍ മഴയേറെയായി
വിരഹം, വേദനയോ മധുര നൊമ്പരമാ
ഇത്രയും കേട്ടപ്പോള്‍ അതു
വേണ്ടാ എന്നു തോന്നി
രാവായ രാവോക്കെ പാടിയിട്ടും തിരാത്ത
സംഗീതവുമായി ചീവിടും തവളകളും
എന്നിട്ടും മഴയവള്‍ വരാന്‍ കൂട്ടാക്കിയില്ല
രജനിയും സന്ധ്യയും എല്ലാം സ്ത്രീകളായപ്പോള്‍
പകലിനു മാത്രമെന്തേ പുരുഷന്റെ പേരുകള്‍
മിനിസ്സ കടലാസ്സില്‍ പോതിഞ്ഞതിന്‍
ഉള്ളിലായ സമ്മാനത്തിനു
സ്നേഹം നിലനിര്‍ത്താന്‍ ആകുമോ
Comments
ഉള്ളിലായ സമ്മാനത്തിനു
സ്നേഹം നിലനിര്‍ത്താന്‍ ആകുമോ
വല്ലാത്ത ചോദ്യം...