അനന്തം അജ്ഞാതം
അനന്തം അജ്ഞാതം
വര്‍ണ്ണിക്കുക വിഷമം തന്നെ
സൃഷ്ടിയുടെ സംഗീര്‍ണത
വിശാലമാം ജീവിത മുല്യങ്ങള്‍
ക്രോടികരിച്ചു കേവലം
ഒരു ചെറു ബീജത്തിലായി
മാസങ്ങളുടെ തപസ്സുകള്‍ക്ക്
ഒടുക്കം മുഷ്ടി ചുരുട്ടി ഭൂമി തന്‍
മടിത്തട്ടിലായി വീണു കരയുന്നു
പ്രതിക്ഷേധ സ്വരവുമായി
മടങ്ങുമ്പോള്‍ പുഞ്ചിരിച്ചു ഏറെ
സന്തോഷത്താല്‍ ,എത്ര വിചിത്രമി
പ്രപഞ്ച രഹസ്യം മനനം ചെയ്യും
തോറും ഉരാകുടുക്കുപോല്‍
പ്രഹേളികയാകുന്നു. ശിവനെ !!
Comments