കുടെവിടെ ....?





കുടെവിടെ ....?


കൂടേ കൂടേ കാക്കയെവിടെ

കാടേ കാടേ മരമെവിടെ?? *

കുഞ്ഞിന്‍ പുസ്തകത്താളില്‍  നിന്നും 

പറന്നങ്ങു  ഇന്റര്‍നെറ്റ്‌ ഏറിയങ്ങ്  

ചെക്കേറിയില്ലേ ടാബ്ലറ്റില്‍   
 
തൊട്ടു നോക്കും  മുന്‍പങ്ങ് റേഞ്ചിനോടൊപ്പം   

പറന്നകന്നില്ലേ!, അയ്യോ കാക്കേ പറ്റിച്ചോ 


മരമെല്ലാം മഴുവിന്‍ വാത്തലയാല്‍ 

അച്ഛനും ചേട്ടനും എഴുതും കവിതയുടെ 

ഇരയായല്ലോ ,കാടെ കാടെ നീ നാടായില്ലേ 

പാടെ എല്ലാം അറിഞ്ഞില്ലേ ,മരവും വേണം കാക്കേ
 
നീയും വേണം, വന്നോളു കുട്ടരെ വച്ചിടാം മരമോന്നന്നായി 

പാടാം വീണ്ടും കാക്കേ കാക്കേ കുടെവിടെ .........

================================================


* മുകളിലത്തെ വരികള്‍ മോഹന കൃഷ്ണന്‍ കാലടി ഫേസ് ബുക്കില്‍ ഇട്ട വരിയാണ് 

അതില്‍ നിന്നുമാണ് മിച്ചം വരികള്‍ എഴുതുവാന്‍ കഴിഞ്ഞത് 

     

Comments

Satheesan OP said…
മരം ഒരു വരം ...കൂടുതലൊന്നും പറയുന്നില്ല ..
ആശംസകള്‍
കാടിനേയും, മരങ്ങളെയും അറിയാത്ത ; കാക്കയെ അറിയാത്ത ഇന്നത്തെയും നാളത്തെയും കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി...
പുതിയൊരു പാട്ട്, അല്ലെ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “