എന്നിലും നിന്നിലും

എന്നിലും നിന്നിലും 


വില്ലോടിച്ചു വെട്ടു കൊണ്ട് വരുംനേരം 
വില്ലിലേറ്റം വൈഭവമുണ്ടോയെന്നു
കേട്ട് എത്തിയ നിന്‍ അവതാരത്തിന്നു 
മുന്‍പില്‍ വില്ല് ഓടിച്ചു കാട്ടിയവന്‍ നീ 
എന്തിനു ശൂര്‍പ്പണകയുടെ  മൂക്കും മുലയും മുറിച്ചു 
നിനക്കറിയില്ലേ അവളുടെ ആഗ്രഹം കേവലം 
അനുജനെ കാംഷിച്ചത് മാത്രമല്ലേ 
നിന്‍ അച്ഛനുമില്ലായിരുന്നില്ലേ സംബന്ധങ്ങള്‍ മൂന്ന്.
സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മായാ ഹിരണമാണ്ന്നു
അറിഞ്ഞിട്ടും അവളുടെ വാക്കുകള്‍ കേട്ടാണ് 
അതിന്‍ പിന്നാലെ പോയതെന്നു  പറയുന്നതില്‍ 
അര്‍ത്ഥമല്‍പ്പവുമുണ്ടോ   ?,നീ മറഞ്ഞു നിന്ന് 
ആവാനരനാം ബാലിയെ നിഗ്രഹിച്ചിട്ട്
ജന്മാന്തരം പകരം വീട്ടലുകളാണെന്നു 
പറഞ്ഞു ധരിപ്പിച്ചില്ലെന്നുണ്ടോ?
അഗ്നി സാക്ഷിയായിട്ട്‌ വരിച്ചവളെ 
അഗ്നി പരീക്ഷണം നടത്തിയിട്ടും 
ജനാപവാദം ഭയന്ന് തിരസ്ക്കരിച്ചിട്ടു 
ആതാമത്യാഗം നടത്തിയില്ലേ സരയുവിലായി 
നിന്നെ മരിയാദാ പുരുഷനായി കരുതുന്നത് 
മറ്റൊന്നും കൊണ്ടാല്ലയെന്നു ഓര്‍ക്കുക 
താതന്റെയും ഗുരുവിന്റെയും രാജ്യത്തിനായും 
നിലകൊണ്ട നിന്റെ പ്രവര്‍ത്തികളാണ് പിന്നെ 
നിന്റെയും എന്റെയും ഉള്ളിലുള്ളോരു      
ആത്മാ രാമനായി കരുതി പരം പോരുളായി
പൂജിച്ചു പോരുന്നതെന്ന് ഉത്തമ ബോദ്ധ്യമുണ്ട്           

Comments

Unknown said…
പൂരണ കഥയിലുടെ വ്യ ഥ കളെ കുറിച്ച് പറയുന്ന കവിത ,നന്നായിരിക്കുന്നു
നല്ല ഈണത്തില്‍ ചൊല്ലാന്‍ സാധിക്കുന്നു
Harinath said…
നന്നായി. ഇതെല്ലാം ഉത്തരം കിട്ടേണ്ടവ തന്നെയാണ്‌. യുക്തിപൂർവ്വം ചിന്തിക്കുമ്പോഴാണ്‌ അവയുടെ സാരാംശത്തിലേക്കിറങ്ങിച്ചെല്ലാനാവുക. ആശംസകൾ...
MINI.M.B said…
തെറ്റുകളും, ശരികളും കണക്കാക്കുമ്പോള്‍ പലതിനും ഉത്തരമില്ല.
Satheesan OP said…
മാനുഷിക വ്യഥകള്‍ അവതാരങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ..നന്നായി .ഭാവുകങ്ങള്‍ .
Anandavalli Chandran said…
puraanakadhayae sparshichu chila
chodyangalum uttharangalum,
nannaayi.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “