മുന്നേറട്ടെയോ ..............?
മുന്നേറട്ടെയോ ..............?
ചങ്ക് പറിച്ചു കാട്ടുവാന്‍
ചങ്ങാതി ഞാനോരു
ചങ്ങന്‍പുഴക്കാരനുമല്ല
ഇടയില്‍ നിന്ന് പറയട്ടെ
ഇടപ്പള്ളിയിലെ ഇറയത്ത് പോലും
നില്‍ക്കുവാനുള്ള യോഗ്യതയോ
നഷ്ടപ്പെട്ടൊരു കവിതയുടെ വിത
തേടുന്നു കപിയുടെ പിന്‍ മുറക്കാരനായി
തടുക്കുന്നു അക്ഷരങ്ങളുമായുള്ള
മല്‍പിടുത്തത്തില്‍ തോറ്റൊരു
മൂഢനായി കാണുന്നവയെ കുറിച്ച്
കുത്തി വരച്ചു കഴിയുന്നു
കവിയുരുകാരനായി നട്ടം തിരിയുന്നു
നാടുംവീടും വിട്ടു നാടോടിയായി
നഷ്ടമായോരെന്‍ ഭാഷയുടെ
ആഴം അളന്നു പരിക്ഷീണനായി മുന്നേറുന്നു
ആരും അറിയാതെ ഈ ബ്ലോഗുലത്തില്‍
Comments