ലയനം


ലയനം 

പൂവനങ്ങളും  പുല്‍മേടുകളും താണ്ടി 
പുണരാന്‍ പുണ്യമണയാന്‍ 
പുമാനെ മനസ്സില്‍ ധ്യാനിച്ച് 
പും നദി കടക്കുവാന്‍  ,പുത്രനോ പൗത്രനെയോ 

ഓര്‍ക്കാതെയും ചേര്‍ക്കാതെ ഒളിമാങ്ങാതെയും 
ഒഴുകി അകന്ന തെളിനീരുന്നു സമാന്തരമായി 
ഓംകാരമന്ത്ര ധനികള്‍ മനസ്സില്‍ നിറച്ചു 
ഒരേ ഒരു ലക്‌ഷ്യം മാത്രം  ഏകാഗ്രതയ്ക്കു ഭംഗം 

വരുത്താതെ പഞ്ചഭൂത നിര്‍മിതമാം
വര്‍ണ്ണങ്ങളാല്‍ നിറഞ്ഞൊരു  കുപ്പായത്തെ 
വഴികളിലെ ദുഖങ്ങളൊക്കെ വേട്ടയാടുമ്പോഴും  
വിനയാന്നുതനായി  ഹിമവല്‍ സാനുക്കളെ  

ലക്ഷ്യമിട്ട്  യാത്ര തുടര്‍ന്നു 
ലബ്ദമാം ഗുരുവിന്‍ കൃപയാല്‍ 
ലാഖവമായ ആത്മാപരമാത്മ
ലയനാവസ്ഥ മുഴങ്ങി അനാഹതത്തില്‍ ..........

-----------------------------------------------------------------------------
എഴുതുവാന്‍ പ്രജോതനമായ ലിങ്ക് ചുവടെ ചേര്‍ക്കുന്നു 

Comments

അതെ ജി സത്യം ശിവം സുന്ദരം !!
ഭക്തി സാന്ദ്രമായ വരികള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “