കവിതേ ......!!! ഗാനം ജീ ആര്‍ കവിയൂര്‍


മറക്കാന്‍ കഴിയാത്തൊരു ഈണമാണ് നീ 
പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ   
മധുരം കിനിയും കയിപ്പുനീരാണ് നീ 
കണ്ണില്‍ വിടര്‍ത്തും കനവിന്റെ നേരാണ് നീ 
മണ്ണില്‍ വിടരും കനിയുടെ വേരാണ്  നീ 
മഥിക്കും മനസ്സിന്‍ ആശ്വാസമാണ് നീ 
ഉള്ളിലോതുങ്ങാത്ത വീഞ്ഞിന്റെ ലഹരിയാണ് നീ 
ഉറങ്ങാത്ത ഉണര്‍വിന്റെ പേരാണ് നീ 
അനര്‍വചനീയമാം അനുഭൂതിയാണ് നീ 
ഇരുളിന്‍ നോവിന്‍ വെളിച്ചമാണ് നീ 
നെഞ്ചിന്‍ നിറയും അക്ഷയഖനിയാണ് നീ   
ഋതു ഭേദങ്ങളില്‍ പിരിയാത്തൊരു സഖിയാണ് നീ 
ജീവിത ഭാരത്തിന്‍ അത്താണിയാണ്  നീ  
എന്‍ മതിഭ്രമത്തിന്‍ ഔഷധിയാണ് നീ 
വിരല്‍ തുമ്പില്‍ വിരിയും അക്ഷര നോവാണ് നീ 
നിന്നെ പിരിഞ്ഞങ്ങു കഴിയുവാനാവില്ലല്ലോ കവിതേ .......!!!!

Comments

sm sadique said…
ഇതെന്റെ മനസ്സാണ്.പ്ക്ഷെ,ആത്മാവിൽ നിറയുന്നവർക്കെ ഇത്തരം കവിതകളെഴുതാൻ കഴിയു. ആശംസകൾ........
Anandavalli Chandran said…
kadanjaeduttha varikal.

Mannil (vidarum)kaniyudae ....
'vidarum' may be replaced by a
suitable word if you also feel so.
എത്ര പാടിപ്പുകഴ്ത്തിയാലും മതിവരാത്ത അമൃതധാരയല്ലോ കവിത.! ‘മണ്ണിൽ വളരും...’ വരികൾ വായിക്കുമ്പോൾ മനസ്സിൽ തേൻ കിനിയുന്ന പ്രതീതി..അനുമോദനങ്ങൾ....
keraladasanunni said…
മറക്കാന്‍ കഴിയാത്തൊരു ഈണമാണ് നീ
പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ

കവിയും കവിതയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഇവിടെ നിന്നാണ്. നല്ല വരികള്‍.
Harinath said…
വായിച്ചു. നന്നായിട്ടുണ്ട്.
Unknown said…
കവിതയെ പ്രണയിക്കുമ്പോള്‍.. :))

കൈപ്പുനീരാണ്
കയ്പ്പ് നീര് എന്നല്ലേ വേണ്ടത്?
grkaviyoor said…
തെറ്റ് തിരുത്തിയിട്ടുണ്ട് നിശാസുരഭി നന്ദി
വായിച്ചു അഭിപ്രായം നല്‍കിയവര്‍ക്ക് എല്ലാവര്‍ക്കും നന്ദി
Admin said…
എല്ലാമെല്ലാമായ കവിത
എന്ന് ഒറ്റവരിയില്‍ അല്ലേ?
നന്നായിട്ടുണ്ട്...
അതി സുന്ദരം ഗംഭീരം വിസമയം തളാത്മകം വിശ്വമഹാ കാവേ വിസ്മയ്ക്കുന്നു നിന്‍ കാവ്യ സപര്യയുടെ ഈ മാസ്മര വാക്കുകളില്‍ കണ്ടു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “