അനന്തം അജ്ഞാതം


അനന്തം അജ്ഞാതം 
  
വര്‍ണ്ണിക്കുക വിഷമം തന്നെ 

സൃഷ്ടിയുടെ സംഗീര്‍ണത

വിശാലമാം ജീവിത മുല്യങ്ങള്‍ 

ക്രോടികരിച്ചു കേവലം

ഒരു ചെറു ബീജത്തിലായി 

മാസങ്ങളുടെ തപസ്സുകള്‍ക്ക് 

ഒടുക്കം മുഷ്ടി ചുരുട്ടി ഭൂമി തന്‍ 

മടിത്തട്ടിലായി വീണു കരയുന്നു

പ്രതിക്ഷേധ സ്വരവുമായി

മടങ്ങുമ്പോള്‍ പുഞ്ചിരിച്ചു ഏറെ 

സന്തോഷത്താല്‍ ,എത്ര വിചിത്രമി 

പ്രപഞ്ച രഹസ്യം മനനം ചെയ്യും 

തോറും ഉരാകുടുക്കുപോല്‍

പ്രഹേളികയാകുന്നു. ശിവനെ !!

Comments

Harinath said…
കൊള്ളാം. അങ്ങനെ മനനം ചെയ്യുന്നവനെ മനുഷ്യൻ എന്നുവിളിക്കുന്നു.
സൃഷ്ടിയുടെ സകല ചരാചരങ്ങളും ആ വിസ്മയ സങ്കീര്‍ണത പടര്‍ന്നു ശയിക്കുന്നു ജി ആശംസകള്‍
ajith said…
ചിന്തിച്ചാല്‍ ഒരു അന്തവുമില്ല..
kanakkoor said…
കവിയൂര്‍ ജി .. പ്രപഞ്ച രഹസ്യം അധികം മനനം ചെയ്യരുതേ ... കുഴപ്പമാകും.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “