Saturday, February 4, 2012

കാശ്മീര തീരങ്ങളിലായി നിന്നെ തേടി


കാശ്മീര തീരങ്ങളിലായി നിന്നെ തേടി 



നിന്നെ കണ്ടാല്‍ കുങ്കുമ പൂപോലും നാണിക്കും 
നിന്റെ കവിളുകളില്‍ പൂത്തു കായിക്കും വസന്ത 
ഫലങ്ങളില്‍ മുത്തമിട്ടു പറക്കും വണ്ടുകളായി 
മാറുവാന്‍ കൊതിക്കുമെന്നെ ,നിന്‍ കാവലായി 
നില്‍ക്കുമാ കരിനാഗങ്ങള്‍ ഫണം വിരിക്കും 
നോട്ടത്തില്‍ ഞാന്‍ ഭയന്ന് പിന്‍ വാങ്ങുമ്പോള്‍
കൈയാട്ടി അകറ്റും മഞ്ഞു മലകളുടെ കുളിരില്‍ 
 തടാകങ്ങളില്‍ ഉറഞ്ഞ ജലം കണക്കെ എന്‍ 
മനസ്സ് ,നിന്റെ സാമീപ്യം തേടി  അലയുന്നു ഇന്നും 
കാശ്മീര തീരങ്ങളിലായി  പ്രകൃതി പ്രണയിനി 

2 comments:

ഞാന്‍ പുണ്യവാളന്‍ said...

നല്ല ഒഴുക്കുള്ള കവിത , ഈ തടാകത്തിലേക്ക് വന്നു ചേരുന്ന ജലധാര പോലെ ആശംസകള്‍

Mohammedkutty irimbiliyam said...

മനോഹരമീ പ്രകൃതിസ്നേഹ വരികള്‍ !