Monday 23 January 2012

അമൃതം ചൊരിയട്ടെ

അമൃതം ചൊരിയട്ടെ
നാവിനെ വാസുകിയാക്കി പിന്നെ 
നാരായതൂമ്പിന്‍ ബലത്താലെഴു-
ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം
വരികളൊക്കെ വെട്ടി തിരുത്താന്‍ 
നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍ 
നീലകണ്‌ഠത്തിലെ മഷി തൊടാതെ 
ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍ 
അമൃതം ചൊരിയട്ടെ  ജരാനരകളകലട്ടെ 
മാനവ സ്നേഹമ
നം നടക്കട്ടെ 
നരര്‍ സുരര്‍ അസുരര്‍   മൂവരും 
ഒത്തു ചേര്‍ന്നങ്ങു കടഞ്ഞില്ലേ ?
കാളകൂടം നീല
കണ്‌ഠന്‍ കാക്കും!
മനസ്സിന്‍ ഉള്ളിലെ സ്പര്‍ദ്ധകളൊഴിഞ്ഞിട്ടു
വീണ്ടും ഉച്ചത്തില്‍ പാടട്ടെ ശാന്തി മന്ത്രങ്ങളും 

"ലോക സമസ്താ സുഖിനോ ഭവന്തുഃ 
ഓം ശാന്തി ശാന്തി ശാന്തിഃ " 

6 അഭിപ്രായങ്ങള്‍:

R N Kurup said...

കൊള്ളാം . കൂടുതല്‍ എഴുതുക

"ലോക സമസ്താ സുഖിനോ ഭവന്തു ഃ
ഓം ശാന്തി ശാന്തി ശാന്തിഃ "

Satheesan .Op said...

ലോക സമസ്താ സുഖിനോ ഭവന്തു ഃ

MyDreams said...

:)like

MyDreams said...

pls reduced the size of pic

suresh raja said...

good one.

മാനവധ്വനി said...

"ലോക സമസ്താ സുഖിനോ ഭവന്തുഃ
ഓം ശാന്തി ശാന്തി ശാന്തിഃ "
------------
താങ്കളെ പോലെ എല്ലാവർക്കും നന്മ..നന്മ മാത്രം വരുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ..