എങ്ങോട്ടാണോ ഈ ഓട്ടം

എങ്ങോട്ടാണോ ഈ ഓട്ടം 


കൊടിഞ്ഞ ചായിക്കാന്‍ ചെന്നികുത്തു മാറ്റാന്‍ പാണലുമില്ല  
കൊടിയേറിയ ഉത്സവത്തിനായി ഒന്ന് ചുറ്റി തിരഞ്ഞു 
ചിന്തികടകള്‍ കേറി രസിക്കാനും നിലകടല കൊറിക്കാനും  
ചില്ലറ പരുതാന്‍ അമ്മുമ്മയുടെ കാല്‍പ്പെട്ടിയിലെ പിള്ള മുറികളിന്നു
ശൂന്യമായി കിടക്കുന്നു ,ശബ്ദമില്ലാതെ  തേങ്ങുന്ന മാറാല നിറഞ്ഞ 
തെക്കിനിയും വടക്കിനിയും കരിയിലകള്‍ നിറഞ്ഞ നാല് മുറ്റങ്ങളും 
കഥകളുറങ്ങുന്ന സപ്രമഞ്ച കട്ടിലുകളും ആട്ടം നിലച്ച ആട്ടുകട്ടിലുകളിന്നു 
കിടക്കും മുതിര്‍ന്നവരാറുമില്ല  ,പിന്നെ ആയിരത്തോന്നു രാവുകളിലെ 
ആ രാജകുമാരനും  കുമാരിയേയും കേള്‍ക്കാന്‍ ആര്‍ക്കും നേരവുമില്ല 
ഒട്ടു പറയാനറിയുകയുമില്ല ,അറിയാന്‍ മുതിരുകയുമില്ല ,എല്ലാവര്‍ക്കും 
ഒടുങ്ങാനാവാത്ത തിരക്കാണിന്നു,എവിടെക്കാണാവോ ഇവരുടെ 
പാച്ചിലുകളെന്നറിയാതെ ,പകച്ചു  നില്‍ക്കുന്നു ഞാനും       
************************************************************************************* 
മുകളില്‍ ഉള്ള ചിത്രം ബോസ് മാഷിന്റെ ആണ് ചിത്രം 
അദ്ദേഹത്തിനോട്    കടപ്പാട് രേഖപ്പെടുത്തുന്നു ലിങ്ക് ചുവടെ ചേര്‍ക്കുന്നു 
http://dpscboseart.blogspot.com/2011/10/nalukettu.html   

Comments

naimishika said…
Hellow Mr. GR Kaviyoor, Nice meeting you here. I was a pravasi for 20 years and now settled down. nice article and nice blog... visit my blogs...
കഥ കേൾപ്പിക്കാൻ നേരമുള്ളവർ ഉണ്ടോ? പാട്ടു കേൾപ്പിക്കാൻ നേരം ഉള്ളവർ ഉണ്ടൊ? സപ്രമഞ്ചത്തിൽ കിടക്കാൻ നേരമാകുമ്പോഴേക്കും പോയാൽ മതി :)
DPS Bose said…
ആശംസകള്‍..
"ആ രാജകുമാരനും കുമാരിയേയും കേള്‍ക്കാന്‍ ആര്‍ക്കും നേരവുമില്ല............."നമ്മുടെ വിധി ... വരും തലമുറയുടെ നഷ്ടം ..! കഷ്ടം അല്ലേ ?
ആശയം വളരെ ഇഷ്ടപ്പെട്ടു .. വരികളും ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “