അമൃതം ചൊരിയട്ടെ

അമൃതം ചൊരിയട്ടെ
നാവിനെ വാസുകിയാക്കി പിന്നെ 
നാരായതൂമ്പിന്‍ ബലത്താലെഴു-
ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം
വരികളൊക്കെ വെട്ടി തിരുത്താന്‍ 
നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍ 
നീലകണ്‌ഠത്തിലെ മഷി തൊടാതെ 
ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍ 
അമൃതം ചൊരിയട്ടെ  ജരാനരകളകലട്ടെ 
മാനവ സ്നേഹമ
നം നടക്കട്ടെ 
നരര്‍ സുരര്‍ അസുരര്‍   മൂവരും 
ഒത്തു ചേര്‍ന്നങ്ങു കടഞ്ഞില്ലേ ?
കാളകൂടം നീല
കണ്‌ഠന്‍ കാക്കും!
മനസ്സിന്‍ ഉള്ളിലെ സ്പര്‍ദ്ധകളൊഴിഞ്ഞിട്ടു
വീണ്ടും ഉച്ചത്തില്‍ പാടട്ടെ ശാന്തി മന്ത്രങ്ങളും 

"ലോക സമസ്താ സുഖിനോ ഭവന്തുഃ 
ഓം ശാന്തി ശാന്തി ശാന്തിഃ " 

Comments

കൊള്ളാം . കൂടുതല്‍ എഴുതുക

"ലോക സമസ്താ സുഖിനോ ഭവന്തു ഃ
ഓം ശാന്തി ശാന്തി ശാന്തിഃ "
Satheesan OP said…
ലോക സമസ്താ സുഖിനോ ഭവന്തു ഃ
Unknown said…
pls reduced the size of pic
"ലോക സമസ്താ സുഖിനോ ഭവന്തുഃ
ഓം ശാന്തി ശാന്തി ശാന്തിഃ "
------------
താങ്കളെ പോലെ എല്ലാവർക്കും നന്മ..നന്മ മാത്രം വരുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു ..
V Kamaldharan said…
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ"
സനാതന ഹിന്ദു ധര്‍മ്മത്തിലെ ഏറ്റവും മഹത്തായ പ്രാര്‍ത്ഥനകളില്‍ ഒന്ന്. ബിംബങ്ങളെല്ലാം ബുദ്ധിപൂര്‍വ്വം സന്നിവേശിപ്പിച്ചിരിയ്‍ക്കുന്നു. നാവിന് വാസുകിയുടെ പരിവേഷം കൊടുത്തപ്പോള്‍, മനുഷ്യവാസനകള്‍ നര-സുര-അസുര രൂപം പൂണ്ടു. പറഞ്ഞുവന്നപ്പോള്‍ മന്ദരപര്‍വ്വതത്തിന് ബിംബ കല്‌പന ഇല്ലാതെ പോയി അല്ലേ സര്‍. അത് മാത്രം അപൂരകമായി തോന്നി.
V Kamaldharan said…
"ലോകാഃ സമസ്‍താഃ സുഖിനോ ഭവന്തു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ "

സനാതന ഹിന്ദു ധര്‍മ്മത്തിലെ ഏറ്റവും മഹത്തായ പ്രാര്‍ത്ഥനകളില്‍ ഒന്ന്...! ബിംബങ്ങളെല്ലാം ബുദ്ധിപൂര്‍വ്വം സന്നിവേശിപ്പിച്ചിരിയ്‍ക്കുന്നു. നാവിന് വാസുകിയുടെ പരിവേഷം കൊടുത്തപ്പോള്‍, മനുഷ്യമനസ്സിലെ വാസനകള്‍ നര-സുര-അസുര രൂപങ്ങള്‍ കൈക്കൊണ്ടു. പറഞ്ഞുവന്നപ്പോള്‍ മന്ദരപര്‍വ്വതത്തിന് ബിംബകല്‌പന ഇല്ലാതെ പോയി അല്ലേ സര്‍? അതു മാത്രം അപൂരകമായി തോന്നി.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “