ഇഴകള്‍
ജീവിതത്തിന്‍ കണ്ണികളടുപ്പിക്കാന്‍
ഉള്ളോരു തുന്നലുകളില്‍ ഇഴയകലാതെ
കടന്നു പോയൊരു ഗതകാലങ്ങളേ
ഓര്‍ത്തു തുന്നുമ്പോള്‍ പൊടുന്നനെ
നൊന്തു കൈ വിരലില്‍ കൊണ്ട സൂചിയാല്‍
ചേരാതെ കെട്ടഴിഞ്ഞു പോയൊരു നൂലുകളിന്നു
തനിച്ചാക്കിയ കാലത്തോടെന്തു ഞാന്‍
പറയേണ്ടു "വാര്‍ദ്ധക്യമേ"
4 അഭിപ്രായങ്ങള്‍:
ജീവിതം ഇഴകൾചേർത്തു തുന്നിയതും, സൂചി വിരലിൽകൊണ്ടു വേദനിക്കുന്ന കഷ്ടപ്പാടുകളും, വാർദ്ധക്യത്തോടു ചോദിക്കുന്ന മനസ്സിനെ വ്യക്തമായി അറിയുന്നു, ഈ എഴുത്തിൽക്കൂടി.... ആശംസകൾ.....
നൊമ്പരപ്പെടുത്തിയ കവിത..ഈ പ്രായത്തിലും രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍...പാടുപെടുന്ന വാര്‍ധക്യം..
വാർദ്ധക്യത്തിന്റെ നിസ്സഹായത..നൊമ്പരമുണർത്തി മനസ്സിൽ
അതെ വാര്‍ദ്ധക്യത്തില്‍ ബന്ധങ്ങളുടെ ഇഴയടുപ്പം ഏറെ ഉണ്ടാകേണ്ടതാണ്. ആ ഒരു ജീവിത ഘട്ടത്തില്‍ ബന്ധങ്ങളുടെ പ്രാധാന്യം പ്രത്യേകം തിരിച്ചറിയുന്നു. പക്ഷേ, അത് പലപ്പോഴും കെട്ടഴിഞ്ഞുപോയ നൂല് കണക്കെ ഒരു ദുഃഖസത്യമായി നിലകൊള്ളുന്നു...!
Post a Comment