രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *

രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *

രാമാധാരി സിങ്ക് ദിനകറിന്റെ*** ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ - ജീ ആര്‍ കവിയൂര്‍ 






രാവേറെ ചെല്ലവേ ആകാശത്തിലെ  ചന്ദ്രന്‍ 
പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു 
മനുഷ്യന്‍ ഒരു വികാര ജീവിതന്നെ 
പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി 
ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു 
ചുറ്റി തിരിയുന്നത് കണ്ടില്ലേ ?
നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി 
കാണുന്നു ഈ കാഴ്ചകളൊക്കെ
എന്റെ കണ്മുന്നിലല്ലോ 
മനുവിന്റെ ജനനവും മരണവും 
പിന്നെ നിന്നെ പോലെ മദഭ്രമം 
ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ 
സ്വപ്നങ്ങളൊക്കെ  നെയ്ത്  കൂട്ടുന്നത്‌ ?
മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേ
അത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു 
പൊങ്ങുന്നുയിന്നു ,നാളെ 
അതു ഉടഞ്ഞു തകരുന്നു .
എന്നാലും  ,ഈ കുമിളകളുടെ 
ഉയര്‍ന്നു ഉടയുന്നതൊക്കെ 
മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ
ഇത് കണ്ടു എന്റെ അനുരാഗം എന്നോടു 
പറയുകയുണ്ടായി ,ദാ നോക്ക് വീണ്ടും 
ചന്ദ്രന്‍  ഉദിച്ചുവല്ലോ.
നീ എന്നെ അറിയുന്നുവോ എന്റെ 
സ്വപ്നങ്ങളൊക്കെ കുമിളകളാണ്     
തെളിനീര്‍ ,അഗ്നി ഇവയെ 
ഞാനറിയില്ലന്നു  എന്ന് നീ കരുതുന്നുണ്ടോ    
സ്വപ്നങ്ങളൊക്കെ ഞാന്‍ അഗ്നിയില്‍ 
ഉരുക്കി ഇരുമ്പു തുല്യമാക്കി  ദൃഢതയുള്ള 
നാല് ചുവരുകളുള്ള വീട് ഉയര്‍ത്തും 
മനുവല്ല ,ഇന്ന് മനു പുത്രനാണ് 
കാല്‍പ്പനികതയുടെ നാവുകള്‍ക്ക് മൂര്‍ച്ചയുണ്ട്   
കേവലം വിചാരങ്ങളാളല്ല
സ്വപ്നങ്ങളുടെ കൈകളിലും 
മൂര്‍ച്ചയേറിയ വാളുകളുണ്ട് 
സ്വര്‍ഗ്ഗാതിപനാം ഉടയ തമ്പുരാനോട്‌ 
ഒരു അപേക്ഷ  ഉണര്‍ത്തുന്നു ഞാന്‍ ,ഇവര്‍ 
സ്വപ്നങ്ങളുടെ ഏണിയാലങ്ങു  
ആകാശങ്ങളേറി വരുന്നുണ്ട് 
തടയുകയിവരെ ,ഈ സ്വപനാടനക്കാര്‍       
സ്വര്‍ഗ്ഗലോകം കൈയ്യടക്കാന്‍ വരുന്നുണ്ട് ........
===========================================================
***

രാംധാരി സിംഹ് ദിൻ‌കർ ഒരു ഇന്ത്യൻ ഹിന്ദി കവിയും ഉപന്യാസകാരനുമായിരുന്നു. ആധുനിക ഹിന്ദി കവികളിൽ പ്രധാനികളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ദേശീയതയെ പ്രകീർത്തിക്കുന്ന കവിതകളിലൂടെ ഒരു വിപ്ലവ കവിയായാണ് ഇദ്ദേഹത്തിന്റെ ആരംഭം. വീര രസം തുളുമ്പുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹം രാഷ്ട്രകവിയായി ഉയർത്തപ്പെട്ടിട്ടുണ്ട്.
ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ പ്രസ്ഥാനത്തെ ഇദ്ദേഹം വളരെയധികം പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ഒരു ഗാന്ധിയനായി മാറി. പക്ഷെ ഇദ്ദേഹം "മോശം ഗാന്ധിയൻ" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവജനങ്ങൾക്കിടയിലെ ക്രോധ വികാരത്തെയും പ്രതികാര മനോഭാവത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നതിനാലാണിത്.കുരുക്ഷേത്ര എന്ന കൃതിയിൽ യുദ്ധം വിനാശകാരിയാണെന്ന് ദിൻകർ സമ്മതിക്കുന്നു. എന്നാൽ സ്വാതത്ര്യത്തിന്റെ സം‌രക്ഷണത്തിന് അത് അത്യാവശ്യമാണെന്നും ഇദ്ദേഹം ആ കൃതിയിൽ പറയുന്നു.
മൂന്ന് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952 ഏപ്രിൽ 3-മുതൽ 1964 ജനുവരി 26 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1959-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു.
    

Comments

kanakkoor said…
കവിയൂര്‍ ജി.. കവിത അടിപൊളി. ദിനകറിനും സ്വതന്ത്ര വിവര്‍ത്തനം നടത്തിയ താങ്കള്‍ക്കും അഭിനന്ദനങ്ങള്‍. സ്വര്‍ഗാധിപന്‍ വിചാരിച്ചാലും സ്വപ്നങ്ങളുടെ ഏണി ഏറിവരുന്ന സ്വപ്നാടകര്‍ ആയ നമ്മെ തടയാന്‍ കഴിയാതിരിക്കട്ടെ ...
Unknown said…
ഉയര്‍ന്നു ഉടയുന്നതൊക്കെ
മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ..


ishttapettu ee kavitha esply above lines ...like

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “