അമര്‍ ജവാന്‍ ജ്യോതി

അമര്‍ ജവാന്‍ ജ്യോതി 



ജനപഥത്തിലൂടെ  ചൂളം കുത്തി
കര്‍ണ്ണപുടങ്ങളില്‍ നോവുതിര്‍ത്ത് പോകും 
കോടക്കാറ്റോടു മല്ലിട്ട് 
കീശയില്‍ കൈകളാഴ്ത്തി
പരസ്പരം നീരാവി പറപ്പിച്ചു 
കമനീയമാം ഇന്ത്യന്‍ കവാടത്തില്‍ 
അണയാത്തിരിയായി നില്‍ക്കും
ജ്യോതിയെ നോക്കി നിന്നൂ .

പ്രമാണം:Namesofsoldiers.JPG 
ഏതോ നാട്ടില്‍ നിന്നും 
പ്രതീക്ഷ സ്വപ്നം കണ്ടവര്‍ തന്‍ 
പേരൊന്നു വായിച്ചെടുക്കവേ
സാമ്യമാകുന്നൊന്നെന്‍ പേരോട് 
യുദ്ധമേ ചെയ്യാതെ പിരിയുമിവനുമാ -
യെന്തു ചേര്‍ച്ചയെന്നറിയാതെയോര്‍ത്തു പോയീ 
എന്തു ഞാന്‍ ചൊല്ലേണ്ടൂ
ജീവിത യുദ്ധത്തില്‍ തോറ്റു പോയോന്‍ 
ഉച്ചമാകുന്നോരാ വിസില്‍ ശബ്ദവു-
മുച്ചത്തിലാ കാവലാളിന്‍ ശകാരവും 
"ക്യാ കര്‍ രഹെ ഹോ ആപ് !
ഉധര്‍ സേ ജായിയെ "
ജാള്യത മറച്ചനന്തതയില്‍ മിഴി നട്ടു
ഞാനലക്ഷ്യം നടന്നെവിടേയെക്കോ ? 

Comments

എന്തിനു യുദ്ധം ചെയ്യാതെ പിരിഞ്ഞു
പോകുന്നയിവനുമായി എന്തു
ചേര്‍ച്ചയെന്നറിയാതെയോര്‍ത്തുപോയി,
ജീവിത യുദ്ധത്തില്‍ തോറ്റു പിന്മാറും
ഈ ഞാന്‍ ഇനിയെന്താ പറയുക...

നല്ല വരികള്‍ ആശംസകള്‍
നന്നായിരിക്കുന്നു… ആശംസകൾ നേരുന്നു.
നല്ല വരികൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “