കോലായിലായ്
മിഴി പെയ്തു തോർന്നൊരു
മനസ്സിന്റെ വാതായനങ്ങളിൽ
ഓർമ്മതൻ പിൻനിലാവിൽ
ഓർത്തെടുക്കാനൊരു മധുരം
ഗുൽമോഹറുകളുടെ ഇതളഴിഞ്ഞ
നിറം പെയ്ത നിരത്തിലൂടെ
നടന്നകന്ന ദിനങ്ങളുടെ ചാരുതയും
അടങ്ങാത്ത മോഹത്തിൻ മിടുപ്പുകളും
അണയാത്ത പ്രണയാഗ്നിയുടെ
ചൂടും ചൂരുമിന്നും അറിഞ്ഞ്
യൗവനയുക്തമാക്കുന്നുവല്ലോ
കാലത്തിൻ കോലായിലായ്
ജീ ആർ കവിയൂർ
15 06 2023
Comments