മനതാരിലായി
നിൻ മുഖമെന്നിലൊരു
നിലാവായി മാറിയിരുന്നു
നീറും മനസ്സിനൊരു
ഓർമ്മ കുളിരായ്
നിത്യം നിറഞ്ഞു നിന്നു
നിദ്രാവിഹീനങ്ങളായ്
നിറയുമെൻ ഉള്ളിലൊരു
രാമാഴയായ് പെയ്തു വീണു
രാക്കിളികൾ പാടിയ പാട്ടൊക്കെ
നിന്നെക്കുറിച്ച് ആയിരുന്നു സഖി
നിന്നെക്കുറിച്ചായിരുന്നു
നാം പങ്കുവെച്ച മിഴി പൂക്കളൊക്കെ
ഇന്നും വസന്തം തീർക്കുന്നു എൻ
മനതാരിലായ് പ്രിയതേ
ജീ ആർ കവിയൂർ
22 06 2023
Comments