ഹൃദയമേ (ഗാനം)

ഹൃദയമേ (ഗാനം)

രാഗരസം തീർക്കുമെന്നോർമ്മകളിൽ
രാഗാർദ്രമാം നിൻ മൊഴി മിഴികൾ
അനുരാഗ വസന്തം തീർക്കുന്നെൻ
അന്തരാത്മാവിൽ ആന്തോളനം നിറക്കുന്നു

നിൻ സ്വര മാധുരിയാൽ ഇന്ദ്രിയങ്ങളിൽ ആരോഹണാവരോഹണം തീർക്കുന്നു
ശ്രുതി മധുരിമയിൽ കിനാകണ്ടുണരുമ്പോൾ
എൻ തൂലികക്കുന്തു സമ്മോഹനം പ്രീയതേ

അനുവാച്യ അനുഭൂതി പകരുന്നു സിരകളിൽ
അക്ഷര കൂട്ടിനീണങ്ങൾക്ക് സാമ ഗാന ലഹരി
ജന്മ ജന്മാന്തര സുകൃതമല്ലോയീ മധുര നോവ്
ആരോടു പറയുമീ വിപ്രലംബം , എൻ ഹൃദയമേ !!

ജീ ആർ കവിയൂർ
13 06 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “