ചന്തമുള്ള നാട് മലനാട്
ചന്തമുള്ള നാട് മലനാട്
ചന്ദ്രിക വിരിഞ്ഞു
ചന്ദനം മണക്കും
ചങ്ങാതിമാർ മേവും
ചന്തമുള്ള നാട് മലനാട്
ചിന്തകൾക്ക്
ചിന്തേരിയിടും
ചിത്രവർണ്ണങ്ങളെറും
ചന്തമുള്ള നാട് മലനാട്
ചാഞ്ചാട്ടമാടി
ചരിഞ്ഞാടിയാടി
ചിരി പടരും വിരിയും
ചന്തമുള്ള നാട് മല നാട്
ചങ്ങമ്പുഴയും
ചുനക്കരയും
ചുറ്റിത്തിരിഞ്ഞു കവിത പാടിയ
ചന്തമുള്ള നാട് മല നാട്
ചക്രവാള പൂവിൻ
ചാരുതയിലായ്
ചാമരം വീശി പൂരത്തിൻ
ചന്തമുള്ള നാട് മലനാട്
ചമ്മട്ടിയുമേന്തി
ചമ്രവട്ടത്ത് വന്നു പോയ
ചട്ടമ്പിമാരുടെ ചിതമുള്ള
ചന്തമുള്ള നാട് മലനാട്
ജീ ആർ കവിയൂർ
03 06 2023
Comments