പലിപ്പറക്കാവിൽ വാഴും നാഗരാജാവേ നാഗയെക്ഷിയമ്മേ വാഴ്ക വാഴ്ക !!
പലിപ്പറക്കാവിൽ വാഴും
നാഗരാജാവേ നാഗയെക്ഷിയമ്മേ
വാഴ്ക വാഴ്ക !!
നാദ ബിന്ദു കലാധരനുടെ
ഗളത്തിന്നലങ്കാരമേ
നാരത്തിലയനം ചെയ്യും
അനന്തശായിയുടെ സൗഖ്യമേ !!
പലിപ്പറക്കാവിൽ വാഴും
നാഗരാജാവേ നാഗയെക്ഷിയമ്മേ
വാഴ്ക വാഴ്ക !!
എന്നിലെ എന്നെ അറിയുവാൻ
മൂലാധാരത്തിങ്കൽ കുടികൊണ്ട്
സഹസ്രാര പത്മത്തിങ്കലെത്തിക്കും
ചിന്തകൻ ഉൾപ്രേരകമേ
നാഗദേവങ്ങളെ വാഴ്ക വാഴ്ക !!
പലിപ്പറക്കാവിൽ വാഴും
നാഗരാജാവേ നാഗയെക്ഷിയമ്മേ
വാഴ്ക വാഴ്ക !!
കുലദോഷ ദുരിതങ്ങൾ അകറ്റി
നയിക്കുക നിത്യം നിത്യം
നാഗദൈവങ്ങളെ ...
മംഗലൃ സന്താനഭാഗ്യങ്ങൾ നൽകി
നാഗരാജാവേ നാഗിയക്ഷിയമ്മേ കാത്തരുളേണമേ !!
പലിപ്പറക്കാവിൽ വാഴും
നാഗരാജാവേ നാഗയെക്ഷിയമ്മേ
വാഴ്ക വാഴ്ക !!
ജീ ആർ കവിയൂർ
23 06 2023
Comments