ഇതാർക്ക് വേണ്ടി

ഇതാർക്ക് വേണ്ടി

നിൻ മിഴിപ്പീലികൾ
ശലഭമായ് മാറുന്നു
നുകരുമെൻ മനമാകെ
അനുരാഗ മധുരം

നിൻ മൗനത്താൽ
തീർക്കുമൊരുക്ഷര 
മലർ മാലകൾക്ക് 
പുഞ്ചിരിപൂവിൻ ചാരുത

നിൻ ഇടനെഞ്ചിൽ
മിടിക്കും മടതാളം
കേൾക്കുന്നു ഞാൻ
സോപനത്തിങ്കലെന്ന പോൽ

ആർക്കുവേണ്ടി 
ഇതാർക്കു വേണ്ടി
ശ്രുതിമീട്ടും അനുരാഗ
സംഗീതമാർക്ക് വേണ്ടി

ജീ ആർ കവിയൂർ
03 06 2023
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “