നാഗ ദൈവങ്ങളെ..
നാഗ ദൈവങ്ങളെ....
ശ്രാവണ മാസത്തിൽ
നാഗ പഞ്ചമി നാളിലായി
സർപ്പോത്സവത്തിനായി
ഒരുങ്ങുമ്പോൾ മനം
സാമഗാനങ്ങൾ ഉരുവിട്ടു
പുള്ളോർ വീണയിൽ
ഒറ്റക്കമ്പിയിലായ്
ശ്രുതി മീട്ടിയും പുള്ളുവക്കുടം
മൂളുമ്പോൾ ഭക്തിയാൽ
മഞ്ഞളും കുങ്കുമവും
ചന്ദനവും അഘിലും
മണക്കുമ്പോൾ
ഞാനറിയാതെ
കളം നിറഞ്ഞാടിയാടി
മായിക്കുമെൻ
മായകളൊക്കെവേ
നാഗരാജാവേ
നാഗയക്ഷിയമ്മേ
സർപ്പയക്ഷി, നാഗകന്യകളെ
നാഗ ചാമുണ്ഡി , മണി നാഗങ്ങളെ
കരിനാഗങ്ങളെ എരിനാഗങ്ങളെ
പറ നാഗങ്ങളെ
അഞ്ചര മണി നാഗങ്ങളെ
ഞങ്ങളെ കാത്തുകൊള്ളേണമേ
നിങ്ങളെ ആവാഹിച്ച്
ചിത്രകൂടക്കല്ലിൽ
നൂറും പാലും നൽകിയും
സർപ്പബലിയും
സർപ്പപ്പാട്ടുപാടിയും
നാഗ പഞ്ചമി പൂജ നടത്തുമ്പോൾ
ഗൃഹശാന്തിയും സന്താന ലഭ്യതിയും
മംഗല ഭാഗ്യവും നൽകി
നാഗ ദൈവങ്ങളെ നിങ്ങൾ
ഞങ്ങളെ അനുഗ്രഹിക്കുന്നുവല്ലോ
ജീ ആർ കവിയൂർ
26 06 2023
Comments