തൃചെങ്ങന്നൂർ വാഴും ഭഗവാനെ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
പാപങ്ങളൊക്കെ അകറ്റി ഞങ്ങളെ
പരമാത്മാവിൽ ലയിപ്പിക്കണേ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
വിഷഹാരിയാം അവിടുത്തെ
വന്നു കണ്ടു തൊഴുമ്പോൾ
വിഷമങ്ങളൊക്കെയകറ്റുന്നുവാൻ
അവിടുത്തെ വാഹകനാം
നന്ദികേശൻെറ കാതിൽ
പറയുമ്പോൾ മൗനമായിയറിഞ്ഞ്
അനുഗ്രഹം ചൊരിയുന്നു നീ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേന്നേ
ഗിരിജാ സുധനും
ഗണത്തിനു അധിപതിയാം
ഗണനായകനും നിന്നെന്തികേ
ഗരിമകളൊക്കെ നൽകി
മരുവുന്നുവല്ലോ ഭഗവാനെ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
നാലമ്പലടതിനുള്ളിൽ
തെക്കോട്ട് ദർശനമായി
ദക്ഷിണാമൂർത്തി
വിദ്യാഭിവൃദ്ധി നൽകാൻ
കുടികൊള്ളുന്നുവല്ലോ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
ശോണാദ്രിയിലെത്തിയ
ശിവപാർവതിമാരുടെ
ഋതുശാന്തിവിവാഹത്തിന്
താപസിയാം അഗസ്ത്യമുനിക്ക്
ഭാഗ്യം നൽകിയവരെ
അജലിബധനായി കുമ്പിടുന്നേൻ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
മംഗല്യ ഭാഗ്യത്തിനും
സന്താന ലഭദിക്കും
പടിഞ്ഞാറു ദർശനം നൽകും
പരാശക്തിയാം ദേവിക്ക്
മഞ്ഞൾ പറയും നെയ്‌വിളക്ക്
തെളിച്ചും താലി പൂജയും നടത്തുന്ന
ഭക്തരുടെ വിശ്വാസം
കാത്തു രക്ഷിക്കുന്നമ്മ
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
വടക്ക് പടിഞ്ഞാറ് മൂലയിലായി
കലികാല ദോഷഹരനാം
ഹരിഹര സുതനും മരുവുന്നു
വടക്ക് പടിഞ്ഞാറ് ആയി
സാക്ഷാൽ സച്ചിൻമയനാം
ചണ്ഡികേശ്വരനുമായ
നീലഗരീവനും നിവസിക്കുന്നു
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
നന്മകൾ നൽകും
നാഗദൈവങ്ങൾ
ആൽത്തറയിൽ വാഴുമ്പോൾ
പ്രതിക്ഷണവഴിക്കരികിൽ
നിർമാല്യ ധാരി
കരിവളയുമണിഞ്ഞ്
അനുഗ്രഹം ചൊരിയുന്നു
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
വടക്കേ നടയരികിൽ കിഴക്കോട്ട്
ദർശനവുമായി ആറ് പടിക്കും
അധിപനായി സാക്ഷാൽ
അറുമുഖനും അനുഗ്രഹം നൽകുന്നു
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
പറച്ചിപെറ്റ പന്തിരുകുലത്തിലെ
പെരുന്തച്ചനാൽ പണിത
തീപെട്ടു പോയ കൂത്തമ്പല തൂണും
തൊഴുത് മടങ്ങുമ്പോൾ
അർദ്ധനാരീശ്വരൻ്റെ അനുഗ്രത്താൽ
മനസ്സിൽ ശാന്തിയും സമാധാനവും
നിറയുന്നു
ചെങ്ങന്നൂർ വാഴും ഭഗവാനെ
ശ്രീപാർവതി വല്ലഭ കൈതൊഴുന്നേ
ജീ ആർ കവിയൂർ
08 06 2023
Comments