എൻ ചിദാകാശത്തിലെ താരകമേ

എൻ ചിദാകാശത്തിലെ താരകമേ


നീയെൻ ആത്മ പ്രജോതിനി
എൻ അക്ഷര കുട്ടിൻ ഈണം
ശ്വാസ നിശ്വാസത്തിനാധാരം
ചിന്തകൾക്കു ചന്തം 
പകർന്നു തന്ന ദേവത

കനവിലും നിനവിലും നിറഞ്ഞു
നിൽക്കുന്ന താരമാണ് നീ
അകലേ എങ്കിലും അരികിൽ
 നിൻ സാമീപ്യ മറിയുന്നു

അഴലോക്കെ അകലുന്നു നിൻ സ്മരണമാത്രയിൽ
മാനത്തേ മഴവില്ലു പോലെ 
നിറയുന്നു നീയെൻ ചിദാകാശത്തിലായ്

ജന്മ ജന്മാന്തരങ്ങളിലിനിയും കണ്ടുമുട്ടാം
കാലത്തിൻ യവനികക്ക് ഉള്ളിൽ മറയുന്നുവല്ലാ
നഷ്ട പ്രണയത്തിൻ ചാരുതകളൊക്കെ
മൗനമാർന്ന നിന്ന നിൻ മൊഴികളിലെങ്ങാനും എൻ പേരും വിരിയുമാ പ്രണയമേ

ജീ ആർ കവിയൂർ
24 06 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “