വരുമോ അവൻ

വരുമോ അവൻ

വെള്ളാരം കുന്നിറങ്ങി 
വെഞ്ചാമരം വീശിയെത്തും 
വയനാടൻ ചുരം താണ്ടി 
വലം വെച്ചു  കരിവളയിട്ട് 
വന്നു കാതിൽ കിന്നാരം മൂളും

വരവറിഞ്ഞു കാറ്റിൻ തലോടലാൽ 
വിരൽത്തുമ്പിൽ നിന്നും 
വർണ്ണം വിതറുമക്ഷരങ്ങളിൽ
വിരഹത്തിൻ വേദനയോ 
വികാരത്തിൻ തുടിപ്പോ?!

വരമഞ്ഞൾ കുറി തൊട്ടവളുടെ 
ഇടം കണ്ണു തുടിച്ചുവല്ലോ  
വരുന്നു ഉണ്ടാവുമോ മധുരം 
വിതറും നോവുമായവൻ 
വാരിധി താണ്ടിയങ്ങു വരുമോ സഖേ ?!

ജീ ആർ കവിയൂർ
21 06 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “