തേടൽ
തേടൽ
കൂടു വിട്ട് കൂടു തേടും
കിളികൾക്കുമുണ്ട്
കരകാണാ കടലല പോൽ
കദനങ്ങൾ നിറയും
കരളിൽ നോവ് പേറുന്നു.
കതിരവനും കാണാ കാഴ്ചകൾ
കവിയവനറിയുന്നുത്
കലർപ്പില്ലാത്ത കാര്യം
കൈ വിരലിൻ കരച്ചിൽ
കുറിക്കുന്ന തൂലികക്കും
കടലാസിനുമുണ്ട് പറയാനെറെ
കാല യവനിക്കപ്പുറം
കാണുന്ന താളിൽ
കുലകുത്തി പായുന്ന
കാര്യങ്ങളിൽ കണ്ണും
കഴച്ച് കാതോർത്ത്
കാത്തിരിപ്പിൻ്റെ പെറ്റുറവ
കവിതയായ് കര കേറാൻ
ജീ ആർ കവിയൂർ
18 06 2023
Comments