Posts

Showing posts from September, 2022

അത് വെറും കനവ്

അത് വെറും കനവ് ഹിമകണത്തിൻ കുളിരിൽ നെഞ്ചിൻ നേരിപ്പോട്ടിൽ നിൻ ഓർമ്മകൾ തൻ നിഴലാട്ട തിരയിളക്കം മൗനം പുതച്ച മുഖകാന്തി മൊഴിയഴകിൻ മധുരിമ മിഴികളിൽ പെരിമീൻ മിന്നാരം പോലെ പാഞ്ഞു കിനാവോരത്തെ കാത്തിരിപ്പ് അമ്പിളി നിലാ പുഞ്ചിരി  കൽക്കണ്ട തേനിമ്പം കലർപ്പില്ലാതൊരുയുള്ളഴക് ഏത്ര പറഞ്ഞാലും  തീരാത്തോരു നഷ്ടം കാണുവാൻ കൊതിയാർന്ന ഇന്നൊരു സ്വപ്നം മൗനം പുതച്ച മുഖകാന്തി മൊഴിയഴകിൻ മധുരിമ മിഴികളിൽ പെരിമീൻ മിന്നാരം പോലെ പാഞ്ഞു ജീ ആർ കവിയൂർ 30 09 2022

നോവു പാട്ട്

നോവു പാട്ട്  തിളക്കും സൂര്യന്റെ  താപം അങ്ങു ആറ്റികുറുക്കും  കടലലക്കു നോവലിന്റെ  ഉണർത്തുപാട്ട്  വിരഹത്താലോ വിതുമ്പുന്നു ഇങ്ങനെ  കരയെ തൊട്ടയകലുന്നു  നുരപതയാലെ  നിന്റെ സമീപത്തെ  അറിഞ്ഞു ചുംബിച്ചകലുന്നു  തീരമേ നിനക്കൊന്നും  പറയാനില്ലേ പരിവേദനങ്ങൾ  ഇതൊക്കെ നിത്യം കണ്ട് ഓർത്തോർത്തു കഴിയുന്നു  നഷ്ടബോധത്തോടെ  ജന്മ ജന്മാന്തരങ്ങളായ് ഞാനും  ജീ ആർ കവിയൂർ  29 09 2022

रात आँखों में ढली पलकों पे जुगनू आएഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ

रात आँखों में ढली पलकों पे जुगनू आए ഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ രാവ് കണ് പോളകളെ അടക്കവേ മിന്നാമിന്നികൾ പറന്നടുത്തു നാം തെന്നലിനെ പോലെ അവയെ തൊട്ടുവന്നു ഇങ്ങനെ ആണോ എൻ്റെ തൊന്നലുകളിലാ ഗന്ധം ചേർന്നത് ഏതോ മണങ്ങളിൽ നിൻ്റെ മണം ഞാൻ അറിയുന്നു അവൻ എന്നെ സ്പർശിച്ചു കല്ലിൽ നിന്നും മനുഷ്യനാക്കിയല്ലോ ഏറെ കാലാങ്ങൾ കഴിഞ്ഞു എൻ്റെ കണ്ണിൽ നീർ പൊഴിയിച്ചു അവൻ്റെ കണ്ണുകളിൽ ഞാൻ മീരയുടെ ഭജന അറിയിച്ചു കണ്ണുചിമ്മി തുറന്നപ്പോഴേക്കും കുന്തിരിക്കത്തിൻ  മണം പരത്തിയല്ലോ എൻ്റെ നിലക്കണ്ണാടിയും എന്നെ പോലെ ഭ്രാന്തമായി കണ്ണാടി നോക്കുവാൻ തുനിഞപ്പോൾ നിന്നെ കണ്ടതിൽ ഇത് വിഷമമെറിയാ സന്ദർഭത്തിലും പരസ്പരം കെട്ടിപ്പിടിക്കേണ്ട കാലാവസ്ഥ സംജാതമായി പൂവിനും കടലാസിനു മായി കുപ്പിച്ചില്ലിനടുത്ത് എത്തേണ്ടി വന്നു ആ അവധുതന്മാർക്കായി സ്വന്തം ഗസൽ പാടിക്കൊണ്ടെയിരുന്നു അവരുടെ ആലാപനത്തിൽ പള്ളി ദർഗയുടെ ഗന്ധം പരന്നു സമയത്തിൻ്റെ പ്രഹേളികയിൽ നിന്നരികിൽ മിന്നാമിന്നികൾ പറന്നടുത്തെന്നെ ഹാരാർപ്പണം നടത്തി ഞാൻ ദിനരാത്രങ്ങളായി ഈശ്വരനോട് നിനക്കായ് പ്രാർഥിച്ചു ഒരു ശബ്ദവുമില്ലാതെ നീ അണഞ്ഞു അവളുടെ ഓരോ മൊ...

അമൃതോത്സവം തുടർന്നു

ആനന്ദം അനന്താനന്ദം  ആഴിയുമൂഴിയും നിറഞ്ഞു  അലൗകിക സംഗീതധാര അറിഞ്ഞു ഞാൻ മനസ്സാലെ  അനുഭൂതിയുടെ ലഹരിയിൽ  അറിയാതെ ഇമയടച്ചു  അറിയുന്നു ഉള്ളകത്തിലെ  അണയാത്ത ദീപ്ത സൗന്ദര്യം  അനിർവചനീയമായ് ആത്മാവിലാകെ  അമൃതോത്സവം തുടർന്നു  അമൃതോത്സവം തുടർന്നു  ജീ ആർ കവിയൂർ  27 09 2022

പുളകിതമായ് മനം

വഴിതെറ്റി വന്നൊരു  വസന്തമെന്നോട്  നിൻ കഥ പറഞ്ഞിതു കേട്ടിട്ടും ഞാൻ നെടുവീർപ്പിട്ടു  ഓർമ്മകളെന്നേ പോയി പോയ ശിശിര കുളിരണിച്ചു നാം പങ്കു വച്ച നാളുകളൊക്കെ  തൂവൽ മാനസത്തോടെയറിഞ്ഞു  നിൻ മിഴിയാഴങ്ങളുടെ  നിതാന്ത നീലിമയിൽ  നീന്തി തുടിക്കുമൊരു  നീർക്കണം കണ്ടു ഞാൻ  എനിക്കായി വിടരുന്ന  പനിനീർപൂവിൻ  ഉള്ളിലെ പ്രണയവർണ്ണങ്ങളിൽ പുളകിതമായ് മനം  ജീ ആർ കവിയൂർ  26 09 2022

സുഖം ആണെന്നോ പെണ്ണേ

നിൻ മിഴിയിണയിൽ  മിന്നും താരകവും  നീ ചൊടിയിൽ വിരിയും  മുല്ലപ്പൂവിൻ ചാരുതയും  എന്നിലെ എന്നെ  ഞാനറിയാതെയിങ്ങിനെ  വിരഹത്തിൻ ചൂടിൽ  വെന്തുരുകുമൊരു  കവിയായി മാറ്റിയില്ലേ  നിന്നോർമ്മകൾക്ക് എന്ത്  സുഖം ആണെന്നോ പെണ്ണേ  സുഖം ആണെന്നോ പെണ്ണേ  ജീ ആർ കവിയൂർ  25 09 2022

ഗാനം

എന്തിനാ പെണ്ണേ എന്നരികിൽ നിന്നും  കിനാവോളം ദൂരം  നീ പോയ്കന്നു  എന്തേ മിണ്ടാട്ടം മുട്ടിയോ  നീ ഇങ്ങനെ  പിണങ്ങിയിട്ടെന്തു  കാര്യം  എന്തിനാ പെണ്ണേ എന്നരികിൽ നിന്നും  കിനാവോളം ദൂരം  നീ പോയ്കന്നു  നിൻ ചിരിയിലമ്പിളി  നിറ നിലാവ് വിന്ന്  മുല്ലപ്പൂ ഗന്ധമായി മാറിയല്ലോ  എന്തിനാ പെണ്ണേ എന്നരികിൽ നിന്നും  കിനാവോളം ദൂരം  നീ പോയ്കന്നു  ഇടനെഞ്ചു തേങ്ങി  നീ മാത്രമെന്തേ എൻ  മൊഴികളിൽ പാട്ടായ്  നിറഞ്ഞുനിന്നു  എന്തിനാ പെണ്ണേ എന്നരികിൽ നിന്നും  കിനാവോളം ദൂരം  നീ പോയ്കന്നു  ജീ ആർ കവിയൂർ 23 09 2022

നൃത്തമാടു...!

നൃത്തമാടു  കനവിലും നിനവിലും  കൺമുന്നിലായ് നിത്യം  കരി വളകിലുക്കി  കൺമഷി ചാന്തു സിന്ദൂരം തൊട്ട്  കൊലുസും കിലുക്കി വരും  നിന്നോർമ്മകൾക്കെന്തു സുഖമാണ്  നഷ്ടമാകാത്ത പ്രണയ ചിന്തകളാലെ നിന്നെക്കുറിച്ച് ഞാനെഴുതിയൊരായിരം  മധുരമുള്ള  വരികൾ  മധുപൻ മൂളും പോലെ ഞാൻ  മനസ്സിലിട്ടുരുട്ടി വാക്കുകൾ  നാടും നഗരവും വിട്ടു മടങ്ങിയിട്ടും  മായാതെ നിൽല്പൂ ഓമലേ  മങ്ങാതെ മായാതെ ഓർമ്മകൾ  മായല്ലേ നീ ഇങ്ങനെ നിത്യമേൻ  വിരൽത്തുമ്പിലായ് നൃർത്തമാടുക കവിതേ ജീ ആർ കവിയൂർ   20 09 2022

നീർ മിഴികളെ

നീർ മിഴികളെ  നീർമിഴി തുള്ളികളെ  നിഹാര ലവണ മിശ്രിതമേ നോവിൻ ഉറവയായി  നനഞ്ഞൊഴുകി മനസ്സിനെ  ശുദ്ധമാക്കുന്നവളെ  ഉള്ളിൻെറ ഉള്ളു ഉരുകി  ഒഴുകി ഒഴുകി വരും  മിഴിയഴകേ  നീയാണ് എനിക്കെന്നും  സന്തോഷ സന്താപങ്ങളിൽ  തണലേകുന്നവളേ നീർമിഴിപൂക്കളേ നീ പാദപൂജക്കായ് ഒരുങ്ങുകയോ നീർമിഴി തുള്ളികളെ  നിഹാര ലവണ മിശ്രിതമേ ജീ ആർ കവിയൂർ  19 09 2002

നീല നീല മിഴികൾ കണ്ടു

നീല നീല മിഴികൾ കണ്ടു ഞാൻ  കാർമേഘമാർന്നവൻെറ  മയിൽപ്പീലി തുണ്ടൊന്നു കാറ്റിലാടുന്നതു കണ്ടു ഞാൻ  പാലുണ്ട് വെണ്ണകട്ടു ഗോക്കളെ പരിപാലിക്കും ഗോവിന്ദനെ കണ്ടു ഞാൻ  അരമണി കിങ്ങിണി തരി വളകിലുക്കി ഓടിനടക്കുന്ന അമ്പാടി കണ്ണനെ കണ്ടു ഞാൻ  നീല നീല മിഴികൾ കണ്ടു ഞാൻ  കാർമേഘമാർന്നവൻെറ  മയിൽപ്പീലി തുണ്ടൊന്നു കാറ്റിലാടുന്നതു കണ്ടു ഞാൻ  ജീ ആർ കവിയൂർ 19 09 2022

ഇവരെട്ടു പേർ

ഇവരെട്ടു പേർ അഷ്ടമരായ്   അവനിലാകെ  മരണം ഇല്ലാത്തവരായി  വ്യസനങ്ങളൊക്കെയകറ്റാൻ  വ്യാസനാൽ വിരചിതമായി  പുരാണങ്ങളിതിഹാസങ്ങളൊക്കെ  പുണ്യമായി കരുതിപ്പോന്നിന്നും  ഹനുവിങ്കലായുധമെറ്റവനായ് ഹനുമാനെന്നോരു രാമഭക്തൻ  നിത്യം രാമനാമം ജപിച്ച്  സത്യമായി വാണിടുന്നു ഉത്തമനായി  ലങ്കയ്ക്കു രാജാവായി രാമനാൽ  ലങ്കാധിപതിയായ് വാണീടുന്നവനും  ഭീഷണി ഏൽക്കാത്ത അവനായ് ലോകരറിയാതെ പോകല്ലേ വിഭീഷണനെ  മഹാനും ഭൂമിയിലെ രാജാധിരാജനും പ്രജാതല്പരനും ഉഗ്രപ്രതാപിയായി  വന്നു കണ്ടു മടങ്ങുന്നു ശ്രാവണ മാസത്തിൽ തിരുവോണനാളിലായ് സ്വന്തം പ്രജകളെ , മറ്റാരുമല്ല മഹാബലി തമ്പുരാൻ  കൗരവരുടെ കൂടെ നിന്ന്  കുരുക്ഷേത്ര യുദ്ധത്തിലെങ്കിലും  കലിയുഗാന്തൃം വരയ്ക്കും  മരിക്കാതെ വാഴുന്നു കൃപാചാര്യരും  പാരാകെ നടുക്കിക്കൊണ്ട്  ഇരുപത്തിയൊന്നു പ്രാവശ്യം  ക്ഷത്രിയരെ നിഗ്രഹിച്ച് പരശു എറിഞ്ഞ് കടലലയകറ്റി കരയോക്കെ ദാനമായി നൽകി   ഇന്നുമുണ്ട് പരശുരാമൻ  എന്നും പതിനാറ് വയസ്സിലെന്ന പോലെ കഴിഞ്ഞു വന്നിതു ജയ്മിനിയൊട് പുരാണങ്ങളൊക്കെ പറഞ്ഞുകേൾപ്പിച്ചു...

വാക്കുകളില്ല കണ്ണാ

കണ്ണാ കാർമുകിൽ വർണ്ണാ മണ്ണുവാരി തിന്നതിനാലല്ലോമ്മ  കർണത്തിൽ പിടിച്ചിതു നോവിക്കാനല്ല  വെണ്ണ കട്ടു തിന്നുന്നതിനാലല്ലോ  വണ്ണമാർന്ന ദാമത്തിങ്കൽ കെട്ടിയിട്ടത്  കണ്ണിനും കാതിനുമിമ്പമാർന്ന നിൻ  വർണ്ണ മനോഹരമാർന്ന മുരളീരവവും വർണ്ണ പ്രപഞ്ചവും സഞ്ചിത ശക്തിയും  വർണ്ണിക്കാനിനി വാക്കുകളില്ല എനിക്കു  കണ്ണാ കാർമുകിൽ വർണ്ണാ ജീ ആർ കവിയൂർ  18 09 2022  

" ക"

ക കടമ കൊണ്ട്  കഷ്ടപ്പാട് ഏറി  കടി കൊണ്ടും  കുടികൊണ്ടും   കുടിയിറങ്ങി കൊടിയിറങ്ങി  കയ്യിട്ടുവാരി കീശ നിറച്ച്  "ക ' ഇല്ലാതെയായ് കാഞ്ചനം തേടി  കടൽകടക്കുന്നു  കയത്തിൽ മുങ്ങി  കുശു കുശുമ്പേറുന്നു  കച്ച കടത്താൽ കഴുത്തറക്കുന്നു. കയർ തേടുന്നു കാലന്റെ നാടായി മാറി   കടം കേറുമളമിന്നു കേരളം  കലികാലമല്ലോയി തെന്ന് ജീ ആർ കവിയൂർ  17 09 2022

തിരുവോണം വരവായി

തിരുവോണം വരവായി  മഴത്തുള്ളി കിലുക്കങ്ങളും മാരിവിൽ വർണങ്ങൾക്കും  മാനമൊരുങ്ങി ശ്രാവണോത്സവത്തിനു മാലോകർ ഒരുങ്ങുകയായി  മഞ്ഞപ്പട്ടുടുത്തൊതൊരുങ്ങി  മലരും മണവും തേൻ  മധുരം നുകരുകയായ്  മലയാളം മൊഴിയുകയായ് മാവേലിത്തമ്പുരാനെ  മോദമോടെ വരവേൽക്കുകയായ് മംഗള ഗീതങ്ങൾ പാടുകയായ് മങ്കകൾ  കൈകൊട്ടി മനോഹരമായ് ചുവട് വെക്കുകയായ്  മ്മ മനവും തുള്ളി തുളുമ്പുകയായ് തിരുവോണം തിരുവോണം വരവായി  ജീ ആർ കവിയൂർ  16 09 2022

കവിതയായ് പിറക്കുന്നു

കവിതയായ് പിറക്കുന്നു നീ എന്റെ ഉള്ളിൽ  ബാല്യകൗമാരങ്ങളുടെ  ഓർമ്മ ചിത്രങ്ങൾ  നിറയ്ക്കുന്നു കനവുകളായിരം  അഷ്ടപതി പാട്ടിന്റെ  ലയങ്ങളിൽ നഷ്ട  പ്രണയത്തിൻ ഈരടികളെന്തേ  രാധയ്ക്കു തോന്നിയതോ അതോ എനിക്ക് തോന്നിയതോ നീ എന്റെ ഉള്ളിൽ  ബാല്യകൗമാരങ്ങളുടെ  ഓർമ്മ ചിത്രങ്ങൾ  നിറയ്ക്കുന്നു കനവുകളായിരം  കാലങ്ങളൊക്കെ കഴിഞ്ഞിട്ടുമെന്തേ  നിൻ സ്മേരമെന്നെ വേട്ടയാടുന്നു  നിഴലായി തണലായി എൻ  വിരൽതുമ്പിൽ കവിതയായ് പിറക്കുന്നു  നീ എന്റെ ഉള്ളിൽ  ബാല്യകൗമാരങ്ങളുടെ  ഓർമ്മ ചിത്രങ്ങൾ  നിറയ്ക്കുന്നു കനവുകളായിരം  ജീ ആർ കവിയൂർ  15 09 2022

കൃഷ്ണ കൃഷ്ണ

കൃഷ്ണ കൃഷ്ണ  ഒരു നവ പുഷ്പ മാലൃമായി  ഒന്നങ്ങു നിൻ കഴുത്തിലായി  വീണു മയങ്ങാൻ കൊതിക്കുന്നു  വേണു ഗോപാലാ കൃഷ്ണ  നവനീത ചന്ദ്രിക പകരും  നിൻ മന്ദഹാസ രുചിയിൽ  മായാ മോഹനാ ഞാൻ  എന്നെ മറന്നങ്ങും ലയിച്ചു കൃഷ്ണ  ഭക്തവത്സലാ ഭവാനല്ലോ  പാർത്ഥൻെറ സാരഥിയായി  പകത്തു തന്നില്ലേ നീ ഗീതാമൃതം കൃഷ്ണാ കൃഷ്ണ  ജീ ആർ കവിയൂർ  13 09 2022

रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ

रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ നിൽക്കുക രാവേ നിൽക്കണേ അൽപ്പമൊന്നു നിൽക്കണേ ചന്ദികേ ... ചന്ദ്രക തൻ നഗരിയിൽ  അഭിലാഷങ്ങളുടെ ഉത്സവം നിൽക്കുക രാവേ... പ്രഥമ സമാഗമത്തിൻ ഓർമ്മകൾ പേറി നീ രാവേ വന്നുവോ വീണ്ടും  മദലഹരി ഉണർത്തിയോ തിങ്കളും താരകങ്ങളും എന്റെയും നിന്റെയും  പ്രണയ കഥകളുമായ്... എന്റെയും നിന്റെയും  പ്രണയ കഥകളുമായ് നിൽക്കുക രാവേ... നാളെയേ ഭയക്കുന്നുവോ കാലത്തിൻ ചിന്തകളാൽ തനവും മനവും ഞങ്ങളുടെ ജീവിത അതിരുകൾക്കു മുന്നിൽ പോകുന്നു നിന്നോടൊപ്പം പോകുന്നു നിന്നോടൊപ്പം നിൽക്കുക രാവേ.... ഹിന്ദി രചന ഷൈലേന്ദ്ര പരിഭാഷ ജീ ആർ കവിയൂർ 13 09 2022

നോവ്

നോവ് എങ്ങുനിന്നോ കേൾക്കുന്നു വല്ലോ നിന്നെക്കുറിച്ചു പാടുന്ന പോലെ  നിലാവിന്റെ നിഴലുകൾ  നീങ്ങുന്നു വല്ലോ  കൺ മിഴികൾ തേടി  നീയാണോ എന്ന്  മനസ്സൊന്നു തുള്ളി  ദാഹത്താൽ ഉള്ളം വരണ്ടു  ജനിമൃതികൾ ക്കിടയിലെ  ജടിലമാമ് നോവ്   ജന്മ ജന്മങ്ങളാൽ നിറയുന്ന നോവ്  മധുരമുള്ള നോവ്  നീയുംഞാനും മനസ്സിന്റെ  ഉള്ളിൽ ഇട്ടു നീറ്റുന്ന നോവ്  അതേ ജീവിതം എന്ന നോവ് ജീആർ കവിയൂർ   13 09 2022

शाम से आँख में नमी सी है,आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ

शाम से आँख में नमी सी है, आज फिर आपकी कमी सी है, ഗുൽസാറിന്റെ ഗസലിന്റെ പരിഭാഷ   സായന്തനം മുതൽ  മിഴികളിലാവേയെന്തെ  നനവു പടരുന്നുവല്ലോ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ സായന്തനം മുതൽ  മിഴികളിലാവേയെന്തെ നനവു പടരുന്നുവല്ലോ  കുഴിച്ചു മൂടുക എന്നെ  അൽപ്പം ലഭിക്കട്ടെ ശ്വാസം (2) നനവ് കുറെ നേരമായ് അൽപ്പം കുറവുള്ള പോലെ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ നേരം നിൽക്കുന്നില്ലല്ലോ എങ്ങുമേ ഉറച്ച് (2) പ്രണയത്തിൻ ശീലങ്ങളൊക്കെ മനുഷിക ഭാവങ്ങൾ തേടുന്നുവല്ലാ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ ഒരു ബന്ധങ്ങളും ശേഷിക്കുന്നില്ല എങ്കിലും (2) ഒരു ആത്മ സമർപ്പണം പോലെ അനുഭവപ്പെടുന്നു വല്ലോ (2) സായന്തനം മുതൽ  മിഴികളിലാവേയെന്തെ നനവു പടരുന്നുവല്ലോ (2) ഇന്നു വീണ്ടും നിൻ സാമീപ്യത്തിൻ കുറവ് അറിയുന്നുവല്ലോ രചന ഗുൽസാർ പരിഭാഷ ജീ ആർ കവിയൂർ

ज़िन्दगी तूने लहू ले के दिया कुछ भी नहींരമേശ് റെഡി യുടെ ഗസൽ പരിഭാഷ

ज़िन्दगी तूने लहू ले के दिया कुछ भी नहीं രമേശ് റെഡി യുടെ ഗസൽ പരിഭാഷ ജീവിതമേ നീ എന്റെ രക്തത്തിനു പകരം ഒന്നു മേ തന്നില്ലല്ലോ തിരികെ നിന്റെ വസ്ത്രാഞ്ചലത്തിലായ് എനിക്കായ് ഒന്നുമേ ഇല്ലയോ വേണമെങ്കിൽ എന്റെ മുഷ്ടി നിവർത്തി നോക്കി കൊള്ളുക രേഖകൾ അല്ലാതെ മറ്റൊന്നുമില്ല കൈയിൽ കണ്ടിട്ടുണ്ട് ഇവിടെ ദൈവ സമാനമാർന്നവർ ഇവരൊക്കെ . സത്യമായും ഈശ്വരന്റെ മുന്നിലിവർ ഒന്നുമേ അല്ലല്ലോ അല്ലയോ ദൈവമേ''യീ തവണ വസന്തത്തിൻ നിറമെങ്ങിനെ ആയിരിക്കും എല്ലായിടത്തു വിളറി വെളുത്ത പച്ചിപ്പില്ലാത്ത ചില്ലകൾ മാത്രമോ എന്നാൽ ഹൃദയമോ ദൃടതയാർന്നതല്ലോ ഒന്നല്ല മറ്റുള്ളവക്കുള്ള ആഗ്രഹങ്ങൾ കുറയുന്നില്ല ഒടുവിൽ ഒന്നുമില്ലാതെയാവുമല്ലാ രചന രമേശ് റെഡി പരിഭാഷ ജീ ആർ കവിയൂർ 10 09 2022

ശ്രുതി മീട്ടി പാടുക മനമേ

ശ്രുതി മീട്ടി പാടുക മനമേ  സൃഷ്ടികർത്താവിൻെറ  നാമങ്ങളൊക്കെ  നിൻ സ്മരണയില്ലാതെ  ഇല്ലൊരു രക്ഷ  സ്വയമുരുകി പാടുന്നേ നിനക്കായി  ഈ സ്വരം കേൾക്കും ഈശ്വരനെങ്കിൽ  ഇഷ്ടമുള്ളതൊക്കെ തന്നീടുന്നു ദേഹത്തു വമിക്കും ദൈവമേ  ശ്രുതി മീട്ടി പാടുക മനമേ  സൃഷ്ടികർത്താവിൻെറ നാമങ്ങളൊക്കെ  സൂര്യചന്ദ്രന്മാരും പിന്നെയോ  കാണപ്പെട്ട വരാം മാതാപിതാക്കളും  കാണുന്നു മുന്നിൽ സദ്ഗുരുവുംനീയേ ശ്രുതി മീട്ടി പാടുക മനുവേ  സൃഷ്ടികർത്താവിൻെറ നാമങ്ങളൊക്കെ  ജീ ആർ കവിയൂർ  10 09 2022

എന്റെ പുലമ്പലുകൾ 93 (കർമ്മ ധീരാ മുന്നേറുക)

എന്റെ പുലമ്പലുകൾ 93 (കർമ്മ ധീരാ മുന്നേറുക) പോകുവാനുണ്ട് ദൂരെയെങ്കിൽ  വഴിയറിയാതെ വരുകിൽ  തിരഞ്ഞു കൊള്ളുക വേഗം ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  എവിടെ ശരീരത്തിനു വിശ്രമവും  മനസ്സിനു സ്വാന്തനം ലഭിക്കുമെങ്കിൽ നടക്കുകിലെ വഴി തെളിയുകയുളളു പൂക്കൾ ഉപവനങ്ങളിലെ ലഭിക്കുകയുള്ളോ ചിലത് സുന്ദരവും തന്റെ ബലത്താൽ  ഏതു പരിതസ്ഥിതിയിലും വിരിയുന്നവയെ കാനനം പോലും തിരഞ്ഞെടുക്കുകയുള്ളൂ  നടക്കുക , നടന്നേ പറ്റുകയുള്ളു  അപ്പോഴേ ഉപവനവും കാനനവും  കൂടെ കൂടുകയുള്ളൂ  വിരിഞ്ഞു പരിലസിച്ചെ പറ്റൂ  ചിന്തിക്കാതിരിക്കുക എന്തു ലഭിക്കുന്നതെന്ന് എന്ത് ലഭിക്കാതെ ഇരിക്കുന്നതെന്ന് എന്ത് തെറ്റുമെന്നും എന്ത് ശരിയാകുമെന്ന്.   ഇത് നിന്റെ കർമഭൂമിയാണ്  അറിയുക നീ കർമ്മ വീരനാണ്  എന്തെഴുതുന്നു നീ സ്വർണ്ണവർണ്ണങ്ങളാൽ അതുതന്നെ വരയായി തെളിയുന്നു നിൽക്കുക , നിനക്ക് തിരികെ വരാനാവില്ല  വീഴ്ച്ചകളിൽ നിന്നും പഠിക്കുക  ഉടയുകയില്ല എന്നറിയുക വീഴ്ചകളാൽ ബന്ധനത്തിൽ കഴിയും പക്ഷി  ചിറകടിച്ചുയരുവാൻ ശ്രമിക്കുന്നുവെങ്കിലും  അഴികളിൽ തട്ടി തളരുന്നു , എങ്കിലും  ചങ്ങലകളുടെ കണ്ണികള...

എൻ്റെ പുലമ്പലുകൾ 92

 എൻ്റെ പുലമ്പലുകൾ  92  ഇത് സാഫല്യമല്ല , ആരംഭമാണ്  പുതിയ സഘർഷങ്ങളുടെ  ഈ പടവുകളൊക്കെ ക്ഷണികമാണ്  ചിലനിമിഷങ്ങളുടെ ഘോഷങ്ങൾ മാത്രം  ഉല്ലാസമെവിടെ , ആനന്ദമെവിടെ  നിശബ്ദമായിരിക്കുക  ഈ ജയത്തിന്റെ ആഘോഷങ്ങളൊക്കെ  മതിമറക്കാതിക്കുക .. സ്മരണയുണ്ടാവണം  ഓരോ ഉപകാരങ്ങളുടെയും  ഇത് വിജയമല്ല , ആരംഭമാണ് പുതിയ  സംഘർഷങ്ങളുടെ തുടക്കമാണ് .. വർഷങ്ങളായ് കൂട്ടിലിട്ടടച്ച  കിളിയുടെ സ്വാതന്ത്ര്യത്തിന്റെ  ഉത്സാഹം എത്രനാളുണ്ടാവും  ചിറകിട്ടടിച്ചു കുറെ നിമിഷങ്ങൾ മാത്രം  ഇല്ല ശക്തി പഴയതു പോലെ  പറക്കുവാനാവില്ല പഴയതു പോലെ  ഓരോ പ്രാവശ്യവും  ഒരു പുതിയ ശ്രമം മാത്രമാകുന്നുവല്ലോ  അസ്ഥിത്വത്തിന്റെ യുദ്ധമേപ്പോഴാണ് ജയിച്ചത്  ആകാശത്തോളമുയരമുള്ള തൊക്കെ  ഇത്രപെട്ടെന്ന് ലഭിക്കുമോ ?!! ഇന്നല്ലാദിനം ആനന്ദോത്സാഹത്തിന്റെ  ഉത്ഘർഷമാർന്ന ഉപലഭധിയല്ല  ആരംഭമാണ് പുതിയ സഘർഷത്തിന്റെ  അംഗുരിക്കുന്നതു കേവലമെന്നിലായ് ജീവൻ  തൃപ്തമാകുന്നവല്ലോ വിരളമായ് പ്രാണന്റെ  ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു  ആത്മസംമ്മാനത്തിന്റെ ...

നീ അറിഞ്ഞോ ..( ഗസൽ )

 നീ അറിഞ്ഞോ ..( ഗസൽ ) കാടണഞ്ഞു  കൂടണഞ്ഞു  കാട്ടു പൂഞ്ചോലയുടെ  കുളിരണിഞ്ഞു  കുപ്പിവള ചിരിച്ചുടഞ്ഞു ..(2)  കരളിലെവിടെയോ  കളമൊഴി പാട്ടുണർന്നു  കൈ വിരലുകൾ താളം പിടിച്ചു  കരഘോഷമുയർന്നതറിയാതെ  കണ്ണടച്ചു കണ്ടിരുന്നു നിന്നെ മാത്രം  (കാടണഞ്ഞു,,...) കർപ്പില്ലാത്തൊരെൻ കദനം  കണ്ടിട്ടും കാണാതെ   കൺ നിറച്ചു പോകാൻ കഴിയുമോ  നിനക്കു പ്രിയതേ  (കാടണഞ്ഞു,,...)   ജീ ആർ കവിയൂർ  06 09  2022 

പ്രണയാഗ്നി (ഗസൽ)

പ്രണയാഗ്നി (ഗസൽ) ഒത്തിരി ആശകൾ തന്നു  അകറ്റിയില്ലേ മനസ്സിന്റെ  അകത്തളങ്ങളിൽ നിന്ന്  നോവു പകർന്നു തന്നില്ലേ  ഓർത്തോർത്ത് എഴുതിയ  വരികളാൽ കണ്ണുനീർ വാർത്തില്ലേ  വരികയില്ലെങ്കിലും  അകലത്തു നിന്നൊരു  നോട്ടമെറിഞ്ഞെങ്കിലും  ഉള്ളിൻെറ ഉള്ളിലെ  ആളി കത്തും പ്രണയാഗ്നി  അണയ്ക്കുകയില്ലേ പ്രിയതേ  ജീ ആർ കവിയൂർ 04 09 2022

ഇന്ന് തൃക്കേട്ട അല്ലോ ?!!

ഇന്ന് തൃക്കേട്ട അല്ലോ ?!! കേട്ടുവോയിന്നു തൃക്കേട്ടയല്ലോ  തലക്കേട്ടയായവരാരും ദോഷമുണ്ടാന്ന് നോക്കേണ്ട   നോക്കേണ്ടതോ  അവനവനുടെ  ഉള്ളിനുള്ളിൻെറ ഉള്ളില്ലല്ലോ  ഉലകമായ ഉലകം  ഉഴറി നിൽക്കുന്നുവല്ലോ ! പ്രകൃതി തകൃതിയായി  വികൃതി കാട്ടുന്നുവല്ലോ ഒപ്പം, ഇരുകാലി നാൽക്കാലിയെക്കാൾ  ഇളകിമറിയുന്നവല്ലോ ? കേട്ടതൊക്കെ ., സത്യമല്ലെന്നുണ്ടോ മാളോരേ ?!! ജീ ആർ കവിയൂർ 04 09 2022

ചോതി

അത്തം ചിത്തിര ചോതി  ചോദിച്ച് അവളെന്നോടായി  ചിങ്ങ മഴ തോരുന്നുന്നില്ലല്ലോ  ചിറകിൻ കീഴിൽ ചൂടുണ്ടോ  ചിണുങ്ങി മുട്ടി കൂടെയിരിക്കാൻ  ചില്ലയിലിടമുണ്ടോ  ചിന്തിച്ചിരുപ്പതെന്ത് ചിത്രശലഭ ശോഭ കണ്ടില്ലേ   തുമ്പപൂവും തെറ്റിപ്പൂവും വിരിഞ്ഞല്ലോ  തുമ്പമൊക്കെ മാറിയില്ലേ  തുഞ്ചത്ത് കൂടുകൂട്ടിത്തരുമോ  തഞ്ചത്തിൽ പ്രണയം കൂടാമല്ലോ  ജി ആർ കവിയൂർ  01 09 2022

മലയിൻകീഴിലെ പാട്ടേ

മലയിൻകീഴിലെ പാട്ടേ തൊട്ടുണർത്തുന്നു വല്ലോ സുരേന്ദ്രനാം ഗുരുവിന്റെ  സപ്തസ്വര രാഗങ്ങളുടെ  തലോടലേറ്റ് ഉണരും  വിപഞ്ചികയുടെ നാദത്തിൻ  ധ്വനിയാൽ മാറ്റൊലി കൊണ്ട് ഉണരുന്നു ഓണ ദിനങ്ങളുടെ  ഓർമ്മയുണർത്തുന്നുവല്ലോ   ഒരായിരം തുമ്പികൾ പാറി  തുമ്പ തൊടികളിൽ വിരിഞ്ഞു   തുമ്പമെല്ലാമകന്നു മനസ്സിന്റെ  തുടികൊട്ടി കണ്ണാനന്ദം പകർന്നു  മലയിൻകീഴിലെ പാട്ടേ മതി വരില്ലല്ലോ കേട്ടിട്ട്  ജീ ആർ കവിയൂർ  01 09 2022