കായാമ്പൂവർണ്ണാ കണ്ണാ
സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും
നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ
നിൻ തിരു പാദം ശരണം കണ്ണാ
ഭക്തരാം ഞങ്ങൾക്ക് ആശ്രയം നീയേ
കായാമ്പൂവർണ്ണാ കണ്ണാ
മഗരി സരിഗ - പമഗ രിഗമ - ഗരിസ നിസരി
സരിഗ സരിസ - രിസനി ധനിസ - പധനി പനിധ
സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ
നിസരി ഗരിസനിസ - രിസനിധനി സനിധപധ
ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ
രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി
ഗരിസനിധ രിസനിധപ ഗമപധനി..
മാതുലനാം കംസനെ നിഗ്രഹിച്ചു
മാതാവാം ദേവകിയേയും
പിതാവാം വസുദേവരെയും
മോചിപ്പിച്ചില്ലേ കാരാഗൃഹത്തിൽ
നിന്ന് നീ കണ്ണാ
കാളിന്ദി തീരത്തു വന്നു നീ
കാലികളെ മേയ്ക്കുന്ന നേരത്ത്
കാളിയൻ വന്നു ഭയപ്പെടുത്തുമ്പോൾ
കാളിയമർദ്ദനം നടത്തി നീ
കാത്തില്ലേ ഗോകുലമാകേ
മീരാ മാനസ ചോരാ
മായാമാധവ നീയല്ലാതെ
മറ്റാരുമില്ല ആശ്രയം കണ്ണാ
മായാതെ മറയാതെ നിൽക്കണേ
മനതാരിൽ നിത്യം നിൻ രൂപം കണ്ണാ
സപ്തസ്വരങ്ങളും സപ്തവർണ്ണങ്ങളും
നീയല്ലോ കണ്ണാ കാർമുകിൽ വർണ്ണാ
നിൻ തിരു പാദം ശരണം കണ്ണാ
ഭക്തരാം ഞങ്ങൾക്ക് ആശ്രയം
നീയേ കായാമ്പൂവർണ്ണാ കണ്ണാ
ജി ആർ കവിയൂർ
08.12 .2020
15 :55 pm
Comments