അധിയുണ്ടോ അറിയുന്നു
ധനുമാസ നിലാവേ നീ അറിവതുണ്ടോ
ധരിത്രിയിൽ വിരിയും മോഹങ്ങളേ
ധാമിനിക്കും ധനത്തിനായും പായും
ധമനിയിലൊഴുകും ലഹരിക്ക് പിന്നിലെ
വ്യര്‍ഥതയെന്നല്ലാതെ എന്ത് പറയേണ്ടു
അര്‍ത്ഥിയുടെ വേദനകളെന്തെന്നു
സ്മാര്ത്ത വിചാരമില്ലാത്തയിവരൊക്കെ
സമര്‍ഥിക്കുന്നു ഘോര ഘോരമയ്യോ
അധഃ വ്യഥകളറിയാതെ വൃഥാ കളയുന്നു
അധമ വിചാരങ്ങളുടെ നടുവിലായ്
അധര വ്യയം നടത്തും നരാധമന്മാർ
അധിയുണ്ടോ അറിയുന്നു ബുധജനങ്ങളുടെ .?!!
ജി ആർ കവിയൂർ
30 .12 .2020
04 :15 am
Comments