പാടുക പാടുക (ഗസൽ )
പാടുക പാടുക (ഗസൽ )
ഗോപീഹൃദയവസന്തം
തേടിയലയും ഗായകാ
ഗോവർദ്ധനധാരിയുടെ
വൃന്ദാവനം നീ കണ്ടുവോ
രാധയുടെ മാനസവും
ഭാമയുടെ ഭാവങ്ങളും
മീരയുടെ ഭക്തിയും
നീയറിഞ്ഞുവോ
കുഷ്‌ണാ എന്ന് വിളിച്ചു
തൃഷ്ണ നീ അകറ്റുകില്ലേ
പൊൻ മുരളികാരവം
നീ കെട്ടിലയോ ആവോ
നെഞ്ചകം നീറിവിളിച്ചു പാടും
നിൻപാട്ടിന്റെ മധുരിമയിൽ
അറിയുന്നുണ്ടോ അവന്റെ
സാന്നിധ്യം നിന്നുള്ളിലല്ലോ
പാടുക പാടുക വീണ്ടും
വന്നുപോകും വസന്ത
ശിശിര ആഷാടങ്ങളും
ഗോപീഹൃദയമറിഞ്ഞു
പാടുക പാടുക ഗായകാ
ജീ ആർ കവിയൂർ
06 .12 .2020
04 :50 am
Comments