ശരണം ശരണം ..




ശരണം ശരണം ....


ഒരു നാൾ ഒരുനാൾ 

നിന്നരികിൽ വരുവാൻ 

കണ്ണടച്ചു തുറക്കുമ്പോൾ 

കൺ മുന്നിൽ പുഞ്ചിരിതൂകി നീ 


എന്നെ നിർമ്മല ചിത്തനായ് 

മാറ്റുവാൻ നിന്നാൽ കഴിയുന്നല്ലോ 

മുരുകാ , ശ്രീ പളനിയാണ്ടവനേ 

മനമുരുകി വിളിക്കുന്നേരം 


നീ എനിക്ക് നൽകിയ 

മനഃശാന്തിയെത്ര എന്നോ 

ശരവണഭവനേ നീയെന്നെ 

ശരവേഗം പടിയാറു കടത്തുന്നു 


കാൽ നടയായി നിന്നരികിൽ 

വരുന്നോരുടെ കണ്ണുനീർ 

തുടച്ചു കദനങ്ങളകറ്റുന്നു 

മയിൽവാഹനനേ സ്വാമീ 


ആയിരത്തെട്ടു പടികയറി 

അവിടുത്തെ തിരുമുൻപിലണയാൻ

ആയുസ്സും ആരോഗ്യവും നൽകുവോനേ 

അറുമുഖനേ ഗുഹനേ ശരണം 


ശരണം ശരണം ശരവണനേ 

ശരണാഗതനേ ഭഗവാനേ 

ശ്രീ ശരവണ ഭവനേ നീയേ ശരണം 

ശരണം ശരണം ശരവണനേ 


ജീ ആർ കവിയൂർ 

04 .12 .2020 

05 .00 am 



Comments

Cv Thankappan said…
'ശ്രീ ശരവണ ഭവനേ നീയേ ശരണം
ശരണം ശരണം ശരവണനേ'
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “