അണയാതെ ....( ഗസൽ )

 അണയാതെ ....( ഗസൽ )


ഉള്ളിലെ അഗ്നിയെ അണയാതെ

കാക്കുക എത്ര ശ്രമകരമെന്നോ 

കല്ലുകൾക്കിടയിൽ ദർപ്പണം 

വെക്കുന്നത് എത്ര കഷ്ടം 



എന്ത്  എളുപ്പമെന്നോ 

മറ്റുള്ളവരുടെ ചിത്രം വരക്കുന്നത് 

കണ്ണാടിയൊന്നുഉടയാതെ 

സൂക്ഷിക്കുന്നതെത്ര കഠിനം  


അമ്പലങ്ങളെത്ര കണ്ടിട്ടുണ്ടാവും 

ഇതെന്റെ അങ്കണം ആണ് 

ഒരു തിരിയണയാതെ 

കാത്തു സൂക്ഷിക്കുയത്രയെളുപ്പമല്ലോ 



കൈകുമ്പിളിലുണ്ട് വേദനയുടെ 

ചിരാത് അതിൻ ചുണ്ടിൽ നാളം 

പുഞ്ചിരിക്കുംപോലെ സ്വന്തം മുഖം

പ്രകാശമാനമാക്കി വെക്കുക കഠിനം 


ജീ ആര്‍ കവിയൂര്‍ 

29 .12 .2020 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “