എന്റെ പുലമ്പലുകൾ - 87

 എന്റെ പുലമ്പലുകൾ - 87 


മിഴികൾ മൊഴിയടയാളങ്ങൾ തീർക്കുമ്പോൾ 

മനമെവിടെ ചെല്ലുമ്പോഴേക്കും മാഞ്ഞു പോകുന്നു 

നിറങ്ങൾ മാറി മറയുന്നു നീയും ഞാനുമറിയും മുൻപേ 

നിശബ്ദമായി നിഴലായി പിന്തുടരുന്നു രണ വേഗത്തിൽ 


ആഴിയുടെ നോവറിയാതെ ആകാശത്തിൻ വർണ്ണമറിയാതെ 

അകലങ്ങളിൽ മുഴക്കങ്ങൾ അടുത്തു വരുമ്പോഴേക്കും 

ആറിത്തണുക്കുന്നു കനൽ കട്ടകളിൽ ഒടുങ്ങുന്നു 

അറിയാൻ അംഗീകരിക്കാൻ മടികാണിക്കും ലോകമേ 


കരഘോഷങ്ങൾ അലിഞ്ഞു അലിഞ്ഞു ശാന്തമായി 

വാക്കുകൾ വക്കോടിഞ്ഞ മൺപാത്രത്തിൽ നിറഞ്ഞു 

ഘോഷങ്ങൾ നിറഞ്ഞ വീഥികളിന്നു ശൂന്യമായതെന്തേ 

ജനിമൃതികൾക്കിടയിൽ ഒരു ഉദക പോളപൊലെ അനുഭവം 


ഉൾകാഴ്ചകളിൽ നിറഞ്ഞു പുളകം കൊള്ളാമിനിയും 

ഉഴറിനടന്നു മടുക്കാത്ത ഘടികാരത്തിൻ കാലുകൾ കണ്ടു 

ഉണരാനാവാത്ത ഉറക്കത്തിലേക്കു നടന്നടുക്കുന്നുവോ 

ഉണ്മ തേടിയിനി ഉലഞ്ഞു അലയാൻ നേരമില്ലപോൽ 


ജീ ആര്‍ കവിയൂര്‍ 

29 .12 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “