നല്ല ഇടയനേ
എന്നുമെന്നും നീ കൂട്ടായി വരേണമേ
എൻ സുഖ ദുഃഖ സന്തോഷങ്ങളിലും
ആശ്വാസ വിശ്വാസമായീ നീ
നല്ലിടയനാം ശ്രീയേശു നാഥാ ...!!
അഞ്ചപ്പം കൊണ്ട് അയ്യായിരത്തിന്റെ
വിശപ്പ് നീ അകറ്റിയില്ലേ...
അശരണർക്കാശ്വാസമായില്ലേ
ക്രൂശിതനായില്ലേ നീ ഞങ്ങൾക്കായ്
കാൽവരിയിലായി കർത്താവേ.
അവിടുത്തേ കാരുണ്യ-
മെന്നുമുണ്ടായിരിക്കണേ..
അന്നുമിന്നും പാപികൾ ചെയ്യുന്നത്
അവർ അറിയുന്നില്ലല്ലോ
നീ പൊറുക്കുക എല്ലാവരോടുമായ്
എന്നുമെന്നും നീ കൂട്ടായി വരേണമേ
നല്ല ഇടയനാം ശ്രീയേശു നാഥാ ..!!
ജീ ആർ കവിയൂർ
10.12.2020
02:48 am
Comments