കഥകൾ നീളുന്നു - കവിത

 


കഥകൾ നീളുന്നു - കവിത 

രചന & ആലാപനം  

ജീ ആർ കവിയൂർ 

https://youtu.be/MIQgpEse4f0


മോഹമിതുണ്ട് പണ്ടേ

കണ്ടുവണങ്ങി പിന്നെ 

കിരാതമാട്ട കഥകളി 

കാഴ്ചകൾ കണ്ടു വരുവാൻ 


ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നു 

മെല്ലെ നടന്നടുത്തു ശ്രീവല്ലഭ വല്ലവൻെറ

തെക്കേ നടയിൽ നിന്നും 

പദമാടും താളങ്ങൾ കാതിൽ മുഴങ്ങി 


കൂട്ടു പോകാം എന്നു പറഞ്ഞിരുന്ന 

ഭാര്യാസഹോദരനെ കണ്ടില്ലയെങ്കിലും

ഏറെ അമാന്തിച്ചില്ല നടന്നടുത്തു.

അതാ അരങ്ങത്ത് അർജുനൻ


ആടിത്തിമിർക്കുന്നു പാശു പതാസ്ത്രത്തിനായ്  

തപസ്സുമായി , മേളപ്പദം മുറുകി കൊണ്ടിരുന്നു 

മെല്ലെ നടന്നു ആട്ടപ്പുരക്കടുത്ത്  കാണ്മു 

നില്പതു കാട്ടാളനും കാട്ടാളത്തിയും 

ജീവിതകഥയും പറഞ്ഞു ഒരുങ്ങി



   

വന്നിതു കണ്ടു ചുട്ടി കുത്തും 

കളിപ്പുരയിലേറിഅനുവാദം ചോദിച്ചു 

നിറക്കൂട്ടുകളിൽ രമിച്ചു മനമത് .

അയയിൽ തൂങ്ങി  കാറ്റിലാടി


കളിക്കുവാനൊരുങ്ങുന്നു ഉടയാഭരണങ്ങൾ 

വീണ്ടും നടന്നടുത്തു വേദിക്കരികിൽ 

നിന്നു കണ്ടതാട്ടം അൽപം നേരം .

തിരനോട്ടം നടത്തി ഗോഗുവാ 

വിളികളോടെ കാട്ടാളൻ വരവായി 


എവിടെയെന്ന് വിളിയുമായി 

വന്നടുത്തു ഭാര്യാഭ്രാതാവ് 

നടന്നെടുത്ത ചിത്രങ്ങളൊക്കെ 

അല്പം ഗർവ്വോടെ കാട്ടി ഞാൻ സാകൂതം


ആട്ട വേഷങ്ങൾക്കൊപ്പം

നിന്നെടുത്ത ചിത്രമതു 

വിചിത്രം വികല്പമെന്ന് 

ചൂണ്ടിക്കാട്ടി ഭ്രാതാവ് 


ഒപ്പം ഉണർത്തിച്ചു 

അർജുനന്റെ ഗർവ്വിതു പോലെ 

വേണ്ട ജി ആറേ അല്പം 

പാലിക്കുക ആത്മസംയമനം.

ഇരിക്കുക ഇരുന്നു കാണുക 

ആട്ടക്കഥയത് കിരാതം.


ബുറെവിയുടെയോ ന്യൂനമർദ്ദത്തിന്റെയോ

ഫലമായതാ ആകാശം കണ്ണുനീർ പൊഴിച്ചു

പിന്നെ നിന്നില്ല അധികമവിടെ. 

തിരികെ വന്നെഴുതി വരികൾ 

കഥയെന്നോ കവിതയെന്നോയറിയാതെ  ?


അങ്ങ് അകലെയതാ  

നിത്യനൈമിത്യ കർമ്മങ്ങളുമായ് 

കിഴക്ക് വെള്ള വീശി ,ഇനിയുമുണ്ടുല്ലോ 

പത്തു നാൾ പുത്രിയുടെ 

മംഗല്യ മെന്നോർത്തു ഞാനും


ജീ ആർ കവിയൂർ

05.12.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ