നിർഭയം അഭയം
നിർഭയം അഭയം
കോട്ടൂരി സേഫായെന്ന്
കരുതിയിരുന്നവർക്കുയിത്രയും
നാളഭയം നൽകിയവരെ
ദുഷ്ടനെ പനപോലെ വളർത്തിയവരെ
നിങ്ങൾക്കില്ല സ്വർഗ്ഗരാജ്യം
അവൻ വരുമ്പോൾ കൂടെ
ഉയർത്തെഴുന്നേൽപ്പിക്കില്ല
ഉയരങ്ങളിലിരുന്നാൽ താഴെ
വന്നേയുള്ളൂ സമ്മാനം
ആനപ്പുറത്തിരിക്കുമ്പോളെന്നെ
കടിക്കില്ല പട്ടിയെന്നു കരുതുന്നവരെ
അയ്യഞ്ചുവർഷം മാറിമാറി
മൂന്നുപതിറ്റാണ്ടോളം
നിങ്ങൾക്കഭയം നൽകിയവരെ
നിങ്ങളുടെ പതനവും ഉടനെയെന്നറിഞ്ഞും
തെളിഞ്ഞും പിണങ്ങിയും
ചെന്നിക്കുത്തുമായി നടക്കുന്നവരെ
സമയമായി സമയമായി
കുന്തയമുനയിലേറുവാൻ
"യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം "
ജി ആർ കവിയൂർ
23 12 2020
Comments