വഴികൾ തേടുന്ന മനം
ഒരു നവ ധാരയായ് നീ ഒഴുകിവരും
ഹൃദയ കല്ലൊലിനിയിലായിമെല്ലെ
കുളിരണിയിക്കും കാവ്യ ഗംഗയായ്
സ്വര ജതികൾ പാടി താളം പിടിച്ചു
നോവിന്റെ ആഴങ്ങളിലേക്കു
ഒതുക്കുകല്ലുകൾ ചവിട്ടി ഇറങ്ങി
മിഴികൾ പരതി ഓർമകളുടെ ഇടയിൽ
മൊഴിയടഞ്ഞു വിരഹം പൂത്തുലഞ്ഞു
വസന്ത ശിശിര ഹേമന്ത ആഷാഢങ്ങൾ
ചുവടുവച്ചു ഋതുസംക്രമണമൊടുങ്ങുന്നു
ജീവിതം പ്രഹേളികയായ് മാറുന്നേരം
കാലത്തിൻ കോലായിൽ ഏകാംഗനാടകങ്ങൾ
ഇനിയെത്ര സന്ധ്യകളിനിയെത്ര രാവുകൾ
ഇമവെട്ടിയ തുറക്കുന്ന സ്വപ്ന സഞ്ചാരം
ഇതളഴിഞ്ഞ പൂവും ഇറുന്നുവീണ കായും
ഇലപൊഴിഞ്ഞ ഉത്സവാനുഭൂതികളും
ആട്ടം തീർന്നണയാനൊരുങ്ങുന്ന
വിളക്കിന്റെ തീരി നാളവും
മനനം ചെയ്തു ഒടുക്കം തളർന്നു
നിത്യശാന്തിയിലേക്ക് കനക്കും മൗനവും
ജീ ആർ കവിയൂർ
11 .12 .2020
04 :01 am
Comments