എന്നുമെന്നും - ഭക്തി ഗാനം
എന്നുമെന്നും - ഭക്തി ഗാനം
എന്നുമെന്നുമെനിക്കാനന്ദ മേകും
നിൻ വേണു ഗാനം എനിക്കു പ്രിയം
സന്താപനാശന നവനീത ചോരാ
മ്മ ഹൃദയവാസാ വാസുദേവാ ..
നിൻ മന്ദഹാസ മലരുകളെന്നെ
മോഹിതനാക്കുന്നു പ്രിയനേ
ഗോപീ ജന മനസ്സാ ഗോവിന്ദാ
ഗോവർദ്ധനധാരി കാർവർണ്ണാ
പാർത്ഥനു സാരഥിയായ് നിന്നവനേ
പാർത്തു കൊള്ളണേ കരുണാകാരനേ
നിൻ നാമമത്രയും പാടി ഭജിപ്പാൻ
ആയുരാരോഗ്യ സൗഖ്യം നൽകണേ കണ്ണാ
ഗീതോപദേശത്തിൻ ഗരിമയാലേ
അഷ്ടൈശ്വര്യ സിദ്ധി നൽകും
അവിടുത്തെ വൈഭവത്താൽ
ഞങ്ങളെ കാത്തീടണേ ഭഗവാനേ
ഗോപി ജനങ്ങൾ തൻ തുകലും വാരി
നീ അരയാലിൻ കൊമ്പത്തിരുന്നു
ആടിയ ലീലകൾ അപാരമല്ലോ
കണ്ണാ കാരുണ്യ കടലേ കാത്തിടേണമേ
എന്നും എന്നുമെനിക്കാനന്ദ മേകും
നിൻ വേണു ഗാനം എനിക്കു പ്രിയം
സന്താപനാശന നവനീത ചോരാ
മ്മ ഹൃദയവാസാ വാസുദേവാ ..
ജീ ആർ കവിയൂർ
08 .12 .2020
06 :05 am
Comments