അല്ലയോ ഹൃദയമേ ..(ഗസൽ )

 


അല്ലയോ ഹൃദയമേ ..(ഗസൽ )


ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം 

ഗസലിന്റെ പിറകെ പായുമാസ്വാദകൻ 


അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ 

ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ 


ചിന്തതൻ ചിതലരിക്കും ചേഷ്ടകൾ നൽകും 

വേദനകൾക്ക് മറുമരുന്നു മൗനം മാത്രമോ 


പ്രണയ തീക്ഷണതയിലേക്കു അടുക്കുവാൻ 

ആളികത്തും ജ്വലന സഹായിയാം ലഹരി 


നീയിന്നെവിടെ പോയി മറഞ്ഞുവെന്നറിയില്ല  

കൂട്ടി മുട്ടുന്ന ചഷകങ്ങളിൽ നുരഞ്ഞു പതഞ്ഞു 


സിരകളിൽ ഗസലിന്റെ ഉന്മാദം പടരുമ്പോൾ 

വാക്കുകൾ വാചാലമാകുന്നുവല്ലോ ദയിതേ 


അല്ലയോ ദൈവമേ നീ തന്നെ എന്നെ ഇങ്ങിനെ 

വഴിമുട്ടിക്കുന്നുവല്ലോ നിന്റെ സൃഷ്ടിക്കുമുന്നിൽ 


നിശ്ചല ജലതി പോലാവട്ടെ എന്ന് ആശയോടെ 

പ്രാത്ഥനകളുമായിനി  മുന്നോട്ടു നയിക്കട്ടെ മനമേ 


അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ 

ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ 


ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം 

ഗസലിന്റെ പിറകെ പായുമാസ്വാദകൻ 


ജീ ആര്‍ കവിയൂര്‍ 

29 .12 .2017


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “