മറുമൊഴി തേടുന്നു
മറുമൊഴി തേടുന്നു
പെറുക്കിയെടുത്ത ഓർമ്മത്തുണ്ടുകളിൽ
പൊടിഞ്ഞ രക്തതുള്ളികൾ
കനവിന്റെ അങ്ങേ തലയ്ക്കലായ്
കോറിയിട്ട നഖക്ഷതങ്ങളിൽ
കണ്ണുടക്കിയ നേരമെന്നിൽ
നോവിന്റെ കടലിരമ്പമറിഞ്ഞു
ഒന്നിന് മീതെ മറ്റൊരു തിരവന്നലച്ചു
കരയുടെ കർണ്ണങ്ങളടയുമ്പോൾ
ചിപ്പിയും ശംഖും വാരി പെറുക്കിയ
ബാല്യവും പിന്നിട്ട കൗമാര്യങ്ങളിലേക്കു
നീങ്ങുന്നേരം വഴിമുട്ടിയ വാർദ്ധക്യം
മിഴിയൊന്നു തുടച്ചു തിരികെ വരാ ദിനങ്ങൾ
മൊഴിയുവാനില്ല ഒന്നുമെന്നിലാകെ
മൗനം ചിതലരിച്ചു കൊണ്ടേയിരുന്നു
ജീവിത കല്ലുകൊത്തി കളികളിൽ
എണ്ണപിശകുകൾ പാറ്റികൊഴിച്ച കാറ്റിന്റെ
ഈണത്താൽ മുറിവിന്റെ കരിവുമാറാതെ
നീരാളിപ്പിടുത്തമായി വാക്കുകളുടെ
മാറ്റൊലികളിൽ തപ്പി തടയുന്നു
ഇനിയെന്തെന്നറിയാതെ ഉഴലുന്നു ..
ജീ ആർ കവിയൂർ
25 .12 .2020
06 ;30 am
Comments