മറക്കാമിനി (ഗസൽ )
മറക്കാമിനി (ഗസൽ )
നീയിത്ര പുഞ്ചിരി തൂകുന്നുവല്ലോ
വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ
മിഴികളിൽ നനവ് ചുണ്ടുകളിൽ
നിലാപുഞ്ചിരിയുടെ തിളക്കം
ഉള്ളിലൊക്കെയുള്ളതു മറച്ചു
തുള്ളി തുളുമ്പുന്ന നീർപ്പോള
ചഷകങ്ങളിൽ ലഹരി കണക്കെ
അക്ഷങ്ങൾ നിറയുന്നുവല്ലോ
നൊമ്പരമെത്രാനാൽ മറക്കും
അണപൊട്ടിയിനി ഒഴുകുമല്ലോ
ദുഃഖക്കടലിൽ ചേരുമല്ലോ
കാലം മായിക്കുമെല്ലാം സഖിയെ
പറയുക ഇനിയും നിൻ കദനം
വിരഹത്തെ അകറ്റി പ്രണയം
നിറക്കുക മിഴികളിൽ ആനന്ദം
തീർക്കാം സ്വർഗ്ഗവസന്തമിനിയും
നീയിത്ര പുഞ്ചിരി തൂകുന്നുവല്ലോ
വേദനകളൊക്കെ ഒളിപ്പിക്കുകല്ലോ
മിഴികളിൽ നനവ് ചുണ്ടുകളിൽ
നിലാപുഞ്ചിരിയുടെ തിളക്കം
ജി ആർ കവിയൂർ
14 . 12. 2020
5: 50 am
Comments