നിൻ കൃപയല്ലാതെ ..
എനിക്കറില്ല എൻ മനതാരിൽ
നിത്യം കുടികൊള്ളും ദൈവമേ
വന്നു നീ വന്നു നൽകിയാനന്ദമീ
ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ
ഞാനറിയുന്നു നാലുവരികളിലൂടെ
കാൽവരിയിൽ ജീവത്യാഗം
നടത്തിയോനെ , ഹോ യഹോവായേ
എന്തൊരു കഷ്ടം പാപികളറിയുന്നില്ലല്ലോ
നിൻ പൊരുളിൻ പെരുമ നാഥാ
ചമ്മട്ടിയാലെറ്റയൊരോ പെരുക്കങ്ങളും
വരക്കുവാൻ ശ്രമിക്കുന്നിതാ
അലിവുള്ള നിൻ ചിത്രങ്ങൾ
ആഴങ്ങളിൽ തൊട്ടറിയുന്നു
അക്ഷര നോവുകളാൽ നാഥാ
നിൻ കൃപയല്ലാതെ ഒന്നുമേ അല്ല
എനിക്കറില്ല എൻ മനതാരിൽ
നിത്യം കുടികൊള്ളും ദൈവമേ
വന്നു നീ വന്നു നൽകിയാനന്ദമീ
ദേഹത്തു നിവസിക്കുമാത്മ ചൈതന്യമേ
ജീ ആർ കവിയൂർ
02 .12 .2020
Comments
ആശംസകൾ സാർ