ഗോവിന്ദൻ കുളങ്ങരേ വാഴും
ഗോവിന്ദൻ കുളങ്ങര വാഴും
ഗൗരി ശങ്കരീ സുന്ദരീ പാഹിമാം
ഗിരിനന്ദിനി ഈശ്വരി മഹേശ്വരീ
വന്ദേമനോഹരി വന്നു മാലകറ്റിടുക
ഗോവിന്ദൻ കുളങ്ങരേ വാഴും
ഗൗരി ശങ്കരീ സുന്ദരീ പാഹിമാം
നിൻ നടയിൽ വന്നു കൈകൂപ്പുന്നേൻ
പാർവതി പരാ പരി വേദാന്തരൂപിണി
ആനന്ദ രൂപിണി ദേവി ജഗദീശ്വരി
ആദിശക്തി കാളി ലക്ഷ്മീദേവീ
ഗോവിന്ദൻ കുളങ്ങരേ വാഴും
ഗൗരി ശങ്കരീ സുന്ദരീ പാഹിമാം
വാഗ്ദേവത അംബികെ
ആനന്ദദായിനി ദേവി ജഗദീശ്വരി
ആദി ദിവ്യജ്യോതി മഹാകാളി മാ നമഃ
മധു ശുംഭ മഹിഷമർദിനി മഹാശക്തിയേ നമഃ
ഗോവിന്ദൻ കുളങ്ങരേ വാഴും
ഗൗരി ശങ്കരീ സുന്ദരീ പാഹിമാം
ഓങ്കാര രൂപിണിയേ നിത്യം
ഓർക്കാൻ നിൻ നാമമത്രയും
എൻ നാവിലുദിക്കണേ
ആദിപരാശക്തി തുണയ്ക്കുക ഞങ്ങളെ
ഗോവിന്ദൻ കുളങ്ങരേ വാഴും
ഗൗരി ശങ്കരീ സുന്ദരീ പാഹിമാം
ജി ആർ കവിയൂർ
12 12 2020
4 30
Comments