ജീവിത യാത്ര .. ( ഗസൽ )

 



ജീവിത യാത്ര .. ( ഗസൽ )   

         

ഈ ജീവിത യാത്രകളിൽ 

ഏകനായ് നിരാലമ്പനായ് 

നിസ്സഹായാനായ് മാറുന്നുവല്ലോ 

അടുക്കും തോറുമകന്നു പോവുന്നല്ലോ 


സന്തോഷമെന്ന് കരുതുന്നതൊക്കെ

സന്താപമായി മാറുന്നല്ലോ 

ജീവിതമേ നീ എന്തേയിങ്ങനെ 

അനുദിനം നിറങ്ങൾ മാറ്റുന്നു  


കൈയെത്തിയെന്നു തോന്നുമ്പോളായ്

അകന്ന് അകന്നു പോകുകയോ 

നോവിനാൽ ഹൃദയത്തോടടുക്കുമ്പോൾ 

ഹൃദയവും നോവിക്കുന്നല്ലോ 


കൺപോളകളിൽ നിന്നും 

സ്വപ്‍നം ഉതിർന്നു വീഴുന്നു 

ജീവിതമേ നീ എന്നുമെന്നും 

പ്രഹേളികയായ് തുടരുന്നുവല്ലോ ..!!


ഈ ജീവിത യാത്രകളിൽ 

ഏകനായ് നിരാലമ്പനായ് 

നിസ്സഹായാനായ് മാറുന്നുവല്ലോ 

അടുക്കും തോറുമകന്നു പോവുന്നല്ലോ ..!!

     

ജീ ആർ കവിയൂർ 

27 .12 .2020 

04 :40 am


ഫോട്ടോ കടപ്പാട് Hari Praved

Comments

Anonymous said…
Nice one sir. Baiju

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “