Posts

Showing posts from October, 2013

കുറും കവിതകൾ 142 (ആയിരം തികഞ്ഞു എന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ )

കുറും  കവിതകൾ 142 (ആയിരം തികഞ്ഞു post ) വികാരി  അച്ഛന്റെ ലോഹക്ക്  ലജ്ജ കുമ്പസാര കുട്ടിനുള്ളിൽ നിർജീവമാം കുമ്പസാര കുടിന്റെ നിർലജ്ജ പൌരുഷമുണർന്നു, ഹോ കഷ്ടം !! പള്ളി മണികളുടെ നാവുകൾക്ക് മൗനം കുമ്പസാര രഹസ്യം കേട്ടിട്ടോ ഹൃത്തടത്തില്‍ സുഖമുണ്ടോ എന്ന് ആരായുന്നവന്‍ സുഹൃത്ത് ഹര്‍ത്താലും കല്ലേറും ഉപരോധങ്ങളും കേരളമേ നിന്‍ പിറവിയിലാഘോഷങ്ങളോ ചക്രപാണി കുഴിച്ച കുഴിയില്‍ ചക്രപാണി തന്നെ വീണു പൊടി തട്ടി എടുത്ത നിന്‍ ഓര്‍മ്മത്താളുകളിലെ വരികള്‍ക്കു  പുത്തനുണർവ് ചക്രവാളത്തിന്‍ നിറം മനസ്സിന്‍ അകത്തളങ്ങളില്‍ മധുര നൊമ്പരങ്ങളുണര്‍ത്തി നീ തന്ന പൂവിനിൻ ദളാഗ്രങ്ങളെന്തേ വാടിയതു , പ്രണയ നൊമ്പരത്താലോ ദീപാവലികളുടെ പ്രഭപോൽ തിളങ്ങട്ടെ എന്റെയും നിന്റെയും സൗഹൃദം മനസ്സിലെ മഞ്ഞക്കിളി കാത്തിരുന്നു മഞ്ഞു ഉരുകാന്‍ ഉടഞ്ഞ വളപ്പൊട്ടുകൾ നാണത്താൽ കൗമാര്യം വേദന തിങ്ങും മരണവീട്ടിലും നിശബ്ദനവാതെ '' *ഉപദ്രവ സഹായി '' * മൊബൈലിനു ഞാൻ കൊടുക്കും പേരു ഉപദ്രവ സഹായി  പകല്‍മുഴുവന്‍ കുത്ത് കൊണ്ടിട്ടാവും മടികോപ്പേ നീ മെല്ലെ പോക്കു നയത്തില്‍ മടിക്കൊപ്പു - lap top...

കുറും കവിതകൾ 141

കുറും  കവിതകൾ 141 കടം കയറുമളവും കല്ലേറിന്‍ കളരിയും കാലന്റെ കുരുതി കളമിന്നു കേരളം നിൻ നെഞ്ചകത്തിൻ ചൂടിൽ വിരിയും പൂവോ കവിത   മുകളിൽ ആകാശം താഴെ ഭൂമി സ്വപ്നം കാണും നീയും ഞാനും മെരുക്കുവാനാവാത്ത നൊമ്പരങ്ങളുടെ വിശപ്പകറ്റാന്‍ കല്ലുടക്കുന്ന ബാല്യം അമ്പിളിയുടെ സുന്ദര മുഖം മറയിക്കും കാര്‍മേഘങ്ങള്‍ ഒന്ന് പെയ്യ്തു ഒഴിഞെങ്കിൽ നിന്‍ നീറ്റല്‍ അറിയുന്നു സ്നേഹോഷ്മാവ് അളക്കാന്‍ കഴിയാതെ നദികരയില്‍ സമാന്തരങ്ങളിലുടെ ബാല്യം ഉരുളുന്നു വാര്‍ദ്ധ്യക്കത്തിലേക്ക് സ്വർണ്ണം തേടി ഉന്നാവില്‍  ഖനനം കിട്ടിയതോ മണ്ണാങ്കട്ട പഴിയുടെ ചുമടു താങ്ങി മടുത്തു കല്ലായി മനം ചുണ്ടിക്കാട്ടി തന്നവയൊക്കെ കല്ലെറിഞ്ഞിട്ടും തീരുന്നില്ലല്ലോ പാപം കുമ്പസാര കുടിന്റെയും പള്ളി ഭിത്തികളുടെയും തേങ്ങൽ സ്വർഗ്ഗത്തിനു വേദന

സ്വർഗ്ഗത്തിൻ തേങ്ങൽ

സ്വർഗ്ഗത്തിൻ തേങ്ങൽ ദുഃഖ കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങി ഒരു താരകമായി ഉയരുക സന്തോഷത്തിന്‍ പാതഞാന്‍ ഒരുക്കാം സ്വപ്ങ്ങളെ സത്യമാക്കിടിടിടാം വേണ്ടയിനി ഈ തേങ്ങലുകള്‍ പകുത്തു നല്‍കിയൊരു ഹൃദയത്തെ ഇനി പകുത്തിടാമിനിയും നിനക്കായി പുഞ്ചിരിയാലെ പാതിനീ നല്‍കിടുകില്‍ പകലുകള്‍ രാവുകളോന്നാക്കിടിടിടാം വെയിലേറ് കൊള്ളാതെ മഴയേല്‍ക്കാതെ എനിക്കറിയാം ഇല്ല പറയുവാനില്ല തൊണ്ട കുഴിയില്‍ ഉടക്കും വാക്കുകള്‍ ആലോചനകളില്‍ എന്‍ മുഖം മാത്രമല്ലേ ആമ്പല്‍ പൂവും അമ്പിളിക്കലയും നമുക്കായി മലര്‍മെത്ത ഒരുക്കി കാത്തിരിക്കുന്നു ആറ്റിക്കുറുക്കിടം നൊമ്പരങ്ങളെ സന്തോഷം നൽകും പൈപാലുപോല്‍ സ്വര്‍ഗ്ഗം നമുക്കുപണിയാം ഒന്ന് ചൊല്ലീടുക നിന്‍ ഇംഗിതമേന്തെ ഇങ്ങു പോരുക

പ്രണയനിരാസം

പ്രണയനിരാസം എന്‍ പ്രണയമേ നീ രാത്രിയുടെ അന്ത്യ യാമങ്ങളിലെവിടെയൊ പോയി ഉളിക്കുന്നു മേഘ കീറിന്‍ ഉള്ളിലെ ചന്ദ്ര കലപോല്‍ ഞാന്‍ നിന്‍ സ്വപ്ന കുടുകളില്‍ കൂടു കുട്ടാന്‍ പറന്നു നടന്നു മരകോമ്പിലെ കൂമന്‍ എന്നെ ഭയപ്പെടുത്തി അവന്റെ കുറുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നു നിനക്കതു ഇഷ്ടമല്ല എന്ന് അവസാനം ഞാന്‍ തിരികെ പറന്നു വേദനിക്കും ഹൃദയവുമായി നീ അത് അറിഞ്ഞോ ആവോ ആശകള്‍ക്ക് ഒരു മുടിവില്ലല്ലോ മോഹത്തിന്‍ വിപഞ്ചികയാല്‍ എന്നും നിനക്കായി ഞാന്‍ പാടുകയും എഴുതുകയും ചെയ്യ്തു കൊണ്ടേയിരുന്നു

കുറും കവിതകൾ 140

കുറും  കവിതകൾ 140 മാവിന്‍ ചുവട്ടിലെ മന്താരത്തില്‍ ശലഭ മേള പല്ലി വാലുമുറിച്ചു ഉറുമ്പുകളുടെ വിലാപ ഘോഷയാത്ര തൊടിയിലെ കരിയിലകളിലോരനക്കം മാറട്ടത്തിൻ ശീൽക്കാരം പുളിയില വീണു നടുവൊടിഞ്ഞൊരു പാവം ഒരു ഹൈക്കു കവി കണ്ണു വെട്ടിച്ചു വേലി കടന്നു പൂവിട്ടു കായിച്ചു മത്ത കണ്ണെയെറു കൊണ്ട് വാടിതളര്‍ന്നു കയറില്‍ തൂങ്ങി കുമ്പളം കമ്പിയും കോണ്‍ക്രീറ്റിനുമിടയില്‍ കവിതവിരിഞ്ഞു എന്‍ മനസ്സില്‍ മുഷ്ടിയിലുണ്ട് സൃഷ്ടിയിലില്ല വാക്കുകളില്‍ ദുഷ്ടത മാത്രം കുന്നിക്കുരുവിന്‍ കുന്നോളം സ്നേഹമായിരുന്നു അന്ന് അവള്‍ക്കു ഇന്നൊരു മഞ്ചാടികുരുവോളമായി മണ്ണപ്പ കളിയിയറിയില്ല ചിരട്ടക്ക്‌ പകരമിന്നു മൌസും കീ ബോര്‍ഡും നരച്ചുമുരടിച്ച മോഹഭംഗത്തിന്‍റെ നെടുവീര്‍പ്പുമായി വാര്‍ദ്ധ്യക്ക്യം കയ്യിലൊരിലച്ചീന്തില്‍ കളഭ കുങ്കുമവുമായ് നിന്നെ കാത്തു നടവഴിയില്‍ നിന്‍ മിഴിപ്പീലികള്‍ കണ്ടു എന്നിലെ മയിലുണര്‍ന്നു ഒരിക്കലെന്റെ ജീവന്റെ താളമായിരുന്നു നീയിന്നു മൊഴിമുത്തുകൾ

കുറും കവിതകൾ 139

കുറും  കവിതകൾ 139 ഉറ്റി കുടിച്ചു ഉറ്റം കൊള്ളുന്നു വേദനയറിയാതെ അട്ട രൂപ പെറ്റു ,ചാപിള്ള വയറ്റാട്ടിക്കു ഡോളര്‍ കൊടുക്കണം ആയിരം കുടത്തിന്‍ വാമൂടാം പക്ഷെ വിമര്‍ശകരുടെതോ കവിത തിരണ്ട് വരുന്നതെപ്പോഴെ- ന്നറിയില്ല കരുതാമൊരു പാഡ് ഒറ്റപ്പെടും നൊമ്പരങ്ങളെ വിളറിയ ചിരിയിലൊതുക്കുന്നു പ്രവാസിയുടെ ഭാര്യ ചക്രം കൈയ്യില്‍ അക്രമം എന്തുമാകം വിക്രമന്‍ ചമയുന്നു വൃഥ മറന്നു എല്ലാം മറവി എവിടെ മറക്കുവോളം വാക്ക് ശരങ്ങളുടെ പൊളിവചനങ്ങളാല്‍ വാടുമെന്ന് കരുതി ,വിമര്‍ശിക്കല്ലേ കണ്ഠക്ഷോപം കഴിഞ്ഞു അടുക്കളയിലെ കവിത  രചക്കാന്‍ ഒരു അദ്ധ്യാപിക ഏഴു വര്‍ണ്ണങ്ങള്‍ തന്നോരാകാശ ചുവട്ടില്‍ അഴക്‌ തീര്‍ക്കുന്ന എന്‍ ഭൂമി

കുറും കവിതകൾ 138 - വിരഹം

കുറും  കവിതകൾ 138 - വിരഹം അടഞ്ഞ വാതില്‍ പഴുതിലുടെ ഒരു വിരഹ കാറ്റ് ശിശിരം പൊഴിയിച്ചു ഇലകള്‍ വിരഹദുഃഖത്തോടെ മരം ദൂരേക്ക്‌ കണ്ണും നട്ട് വിരഹ കടൽ തിരയടിച്ചു തേങ്ങി തീരമതുയറിഞ്ഞുവോ ?!! കണ്ണുനീർ പൂവുകൾ പൊഴിഞ്ഞു വീണു വിരഹ ഭൂമിയിൽ വിരഹമറിയാതെ ഋതുക്കളൊക്കെ മാറിയകന്നു ഭാവന കാടു കയറുമ്പോൾ   കവിതയവൾ പിണങ്ങുന്നു പലപ്പോഴും രാവിന്റെ യാമങ്ങളില്‍ എവിടെയോ മുരളിക കേണു വിരഹഗാനം ഞാൻ  ഓർക്കുന്നു ഇന്നും നിന്നെയി മഞ്ഞുകൂടാര  വിരഹത്തിൽ

കുറും കവിതകൾ 137

കുറും കവിതകൾ 137 ഞാൻ  ഓർക്കുന്നു ഇന്നും നിന്നെയി മഞ്ഞുകൂടാര  വിരഹത്തിൽ ശിശിരസന്ധ്യാ വർണ്ണങ്ങളെന്നിൽ   ഉണർത്തി കവിത നിന്നെ കുറിച്ചു എഴുതി എഴുതി... ഞാൻ ഒരു  കവിയായി തൊട്ടുണര്‍ത്തി പാട്ടിന്‍ ഈണത്താല്‍ കിളികുലജാലം വരവറിയിച്ചു പുലരിയുടെ ഗസലിന്‍ ഇശലുകള്‍ .. നിന്‍ ഓര്‍മ്മകളെന്നില്‍ തൊട്ടുണര്‍ത്തി കുളിര്‍ കാറ്റായി തമ്പേറിന്റെ താളം .... നെഞ്ചില്‍ തുടികൊട്ടി ജീവിതമെന്ന കവിതയെന്നില്‍ ഇത്തിരി  അത്തര്‍  പൂശി പത്തിരി പോലുള്ള മോഞ്ചിനെ തഞ്ചത്തിലാക്കാന്‍ മുല്ലാക്ക അങ്ങാടിയുടെ  കോണില്‍ നിന്നും വിലപേശി സ്വന്തമാക്കി നിന്നെ വിശപ്പടക്കാന്‍ ..കൊക്കരോകോ പെട്രോളും ഉള്ളിയും കണ്ണു നിറക്കുന്നു

കുറും കവിതകള്‍ 135

കുറും കവിതകള്‍ 135 കാലത്തിന്‍ കോലായില്‍ അവസാനമൊരു അടങ്ങാത്ത നെടുവീര്‍പ്പുമാത്രമായി പ്രണയം പ്രണയ സാഫല്യത്തിന്‍ നോവുകളവസാനം ഒക്കത്തും കൈയ്യിലും തൂങ്ങി എഴുതുകയില്ലല്ലോയിപ്പോള്‍ വിളിക്കുയല്ലോ പിന്നെ വിലങ്ങുന്നതെങ്ങിനെ ലിപികള്‍ എഴുതാന്‍ എടുത്ത തുലികയും തെളിയാത്ത വരികളും നൊമ്പരം കൊള്ളും മനസ്സും നിന്‍ നീല മഷി പുരണ്ട ഡയറി താളുകള്‍ കരളാന്‍ ഞാന്‍ പ്രണയ വിരോധിയാം വാല്‍പുഴുവല്ല ചിതക്കപ്പുറവും ചിതലരിക്കാതെ നിന്‍ പ്രണയം ചിന്തയില്‍ നില്‍ക്കട്ടെ അന്തിക്കോ പുലരിക്കോ ഏറെ ലഹരി നിന്നെപോലെ നീ മാത്രം പ്രണയമേ നിന്‍ വര്‍ണ്ണങ്ങളായിരമോ അനിര്‍വചനീയം നിന്‍ മൌനം മനസ്സിന്‍ പദനം പ്രണയത്തിന്‍ ആഗമനം അക്ഷരങ്ങള്‍ ചുരത്തും അമൃതല്ലോ ഒളിപ്പിക്കാനാവത്ത സ്നേഹ വസന്തം

കുറും കവിതകൾ 136

കുറും കവിതകൾ 136 കണ്ണില്‍ വിരിഞ്ഞു പോലിഞ്ഞു ഓര്‍മ്മകളുടെ വസന്തം മഞ്ഞിന്‍ കണങ്ങളാല്‍ തൊട്ടുണര്‍ത്തും രോമാഞ്ചാമോ പുല്‍ക്കൊടിയുടെ പ്രണയം മണം പകരുന്നുവോ നിലാവിനോടൊപ്പം രാമുല്ല മുറ്റത്തു നിൻ കണ്ണിൽ വിരിഞ്ഞു മലർന്നതോ ആകാശ താരകങ്ങള്‍ പൊഴിഞ്ഞിതാകാശ താരകങ്ങളൊക്കെ മണ്ണിൽ പുക്കുന്നുവോ പൂവായി നെഞ്ചിലുരുമി തഞ്ചമാർന്ന പാട പരപ്പുകളിന്നുമെന്‍ ഓർമ്മയിൽ പൂത്തുലഞ്ഞു മൗനമുറങ്ങും നിന്‍ താഴവരയില്‍ മനം മയങ്ങിയിതെന്തേ മഞ്ഞളാടിയ കളത്തില്‍ മുടിയഴിഞ്ഞാടി അവളുടെ സ്വപ്നങ്ങള്‍ മാനം ശ്യാമം മനസ്സില്‍ പെയ്യ്തു മയില്‍ പീലി വര്‍ണ്ണം കിഴക്ക് കിഴക്കൊരു പ്രത്യാശയുടെ കിരണം മനസ്സില്‍ വര്‍ണ്ണം കനവിലുള്ളവ നിനവായി മാറുകില്‍ കദനമകലുമോ?!!! അനന്ത നീലാകാശ ചക്രവാളങ്ങളിലേക്ക് അന്നം തേടി ദേശാന്തരഗമനം അന്നത്തിനു അമ്മ ചുണ്ടിനായി വാപിളര്‍ക്കുന്നു ലോകം ആരോ കമഴ്ത്തിയ ഉരുളിയിലുടെ കൈ വന്ന ജീവന രഹസ്യം

ജീവിതമെന്ന മൂന്നക്ഷരങ്ങള്‍

ജീവിതമെന്ന മൂന്നക്ഷരങ്ങള്‍ വറ്റാത്ത സ്നേഹത്തിന്‍ പറ്റുകളൊക്കെ പെറുക്കി പറ്റാത്ത കാര്യങ്ങളൊക്കെ ഒറ്റക്കുയിരിന്നു ഓര്‍ത്തു കൂട്ടുന്നു മാറ്റാനാവാത്ത മനസ്സിനെ തെറ്റാത്ത വഴിയിലുടെ ഒറ്റി കൊടുക്കാതെ മുന്നോട്ടു കയറ്റിയ കാലുകളൊക്കെ കയറ്റങ്ങള്‍ അവഗണിച്ചു പെറ്റു പോട്ടതിനെ നോക്കാതെ പയറ്റുന്നു അന്നത്തെ അന്നത്തിനായി ഏറ്റുന്നു ചിലര്‍ അറിയാതെ ഉറ്റു നോക്കുമ്പോള്‍ എത്ര ചെറുതി ഞെട്ടറ്റുപോകുന്നു ജീവിതമെന്ന അറ്റം കാണാത്ത പ്രഹേളികയെ കുറ്റം പറഞ്ഞിട്ട് ഏറെ തോറ്റം പാടിയിട്ടു കാര്യമുണ്ടോ 

ഞാനും ഇന്നിന്റെ കവികളും

ഞാനും ഇന്നിന്റെ കവികളും അക്ഷരവും വരികളും നഷ്ടമായെങ്കില്‍ ആദികാവ്യത്തിനു ഭാഷ്യം ചമപ്പോര്‍ അറിക അതില്‍ പറയാത്തവയിനിയൊന്നുമെയില്ല ഇനി ചമക്കാനിരിക്കുന്നതും ഉല്‍ലേഖനമായികഴിഞ്ഞു കവനംനടത്തുന്നതിനു മുന്‍പായി 'രാ' മായട്ടെ വാല്മികിയുടെ പാദം കഴുകി കുടിക്കട്ടെ വാക്ക് ദേവതയുടെ കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നില്ലേ അഹം ഉറക്കെ പറഞ്ഞു ആരുകേള്‍ക്കാന്‍ മലകള്‍ അത് മാറ്റൊലി കൊണ്ടു വാനം അത് വിഴുങ്ങി കുയിലതു ഏറ്റുപാടി ഇനി എന്തെന്നറിയാതെ ചക്രവാളത്തിലേക്ക് കണ്ണും നട്ടുയിരിപ്പായി ഒന്നുമറിയാതെ ഞാനും ഇന്നിന്റെ കവികളും

നീയെന്‍ വര്‍ണ്ണം

നീയെന്‍ വര്‍ണ്ണം നീ ഓരോ നിമിഷത്തിന്‍ നീര്‍ക്കണമോ നിഴലായി പടരും നൈര്‍മല്യമോ നാളുകളായി മിടിക്കും ഹൃദയവിപഞ്ചികയോ നിത്യവുമെന്‍ കനവില്‍ നിറയും കനിവോ നിറക്കും മനസ്സില്‍ നീലനിലാവിന്‍ മായാ ജാലമോ നീയില്ലായിരുന്നുവെങ്കില്‍ ഞാനും  ഉണ്ടാകുമായിരുന്നോ നിശബ്ദതകളില്‍ നിറയും ഓര്‍മ്മ കുളിരലയോ നീലാകാശത്തില്‍ തെളിയും ഭാഗ്യ നക്ഷത്രമോ നയനാരാമത്തില്‍ നൃത്തമാടും മയില്‍ പേടയോ നവരസങ്ങളാല്‍ എന്നില്‍ പടരും ജീവിത പ്രേരണയോ നിന്‍ നിഴലായി പിന്‍ തുടരുമ്പോള്‍ അറിയാതെ നിര്‍മിഴി നിറയുന്നു സന്തോഷമോ സന്താപമോ അറിയില്ല നീയാണ് നീയാണ് എന്നില്‍ നിറം പകരുമെന്‍ വിരല്‍ തുമ്പിലെ കവിതേ

ഒന്ന് മനസ്സിലാക്കുക

ഒന്ന് മനസ്സിലാക്കുക നിൻ മനസ്സിലെ പ്രതീക്ഷയുടെ മഹലുകളൊന്നും ഞാൻ  ഉടക്കുവാൻ ഒരുങ്ങുന്നില്ല ഒരിക്കലുമെന്നിലും ദുഖങ്ങളേറ്റും വേദനകളുടെയും ഏകാന്തതയൊക്കെയും ആരെയും മാറിക്കാതെ എത്രനാളിങ്ങനെ കഴിയുമ്പോൾ വിശ്വാസമില്ലെങ്കിൽ ചോദിക്കു ഈ കണ്ണുകളോടു ഒരു തുള്ളിയും തുള്ളി തുളുമ്പിയിട്ടില്ലെന്നറിക എന്നാണു ഇതൊക്കെ ഒന്ന് മനസ്സിലാക്കുക നീ     

കുറും കവിതകൾ 134

Image
കുറും കവിതകള്‍ 134 സാധു സന്യാസി ---------------------- (രാവിലെ ഇപ്പോള്‍ ഗയിറ്റിലെ കാഴ്ച ) വയറേ പാടുക അരി നാമം,വിശപ്പ്‌ മാറട്ടെ ഹരി നാമത്താല്‍ പാടുക ഹരി നാമം അറിഞ്ഞു നല്‍കും വഴി വയറിനു ഇല്ലെങ്കില്‍ തന്നിടും ഏറെ അരികളെ ഭോഗ ത്യാഗങ്ങളെല്ലാം ഹരിനാം ചൊല്ലി നേടുന്നു ഇവരല്ലോ പരമാനന്ദമറിവോര്‍ വിപ്ലവം ------------- സാക്ഷികള്‍ ഇല്ലെങ്കിലും രക്തം ഏറെ ഒഴുക്കി അവര്‍ക്കായി മണ്ഡപങ്ങള്‍ ചൊരിഞ്ഞ ചോരയുടെ കണക്കു തീര്‍ക്കുന്നുയിന്നു വിപ്ലവ ബാങ്കുകള്‍ വേലിക്കടുത്തു നിന്നാച്ചുതന്‍ ഇന്നു തൊണ്ണൂറിന്റെ പടയൊരുക്കത്തിനോരുങ്ങുന്നു പ്രകൃതിയും ഞാനും ---------------------- പ്രകൃതി എപ്പോഴും പ്രണയിനിയായി ഒരുങ്ങിനില്‍പ്പു കണ്ണാടി മുന്നാടി നിന്നപ്പോള്‍ ഇരുന്നാടി മനസ്സൊന്നു ഞാനാരുകേമന്‍ കല്‍ക്കരി വണ്ടി -------------------- ഒറ്റക്കണ്ണന്‍ കിതക്കുന്നുണ്ടായിരുന്നു യാത്രക്കുടനീളം സമാന്തര ജീവിത പാതയിലുടെ ഒന്നാം പാഠത്താളിലുടെ കൂകി പാഞ്ഞവാന്‍ ഇപ്പോഴും വേഷം മാറി ഓടുന്നു സമാന്തര ജീവിത പാദ താളിലുടെ കല്‍ക്കരി തിന്നു ഏറെ നേരം കിതച്ചുമുള്ള യാത്ര മനസ്സിലിന്നും മായാതെ ...

കുറും കവിതകൾ 133

കുറും കവിതകൾ 133 ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാമവനെന്നു തോന്നുമെന്നു അമ്മുമ്മ വിതച്ചുമില്ല കൊയ്യാൻ ഉണ്ടുയേറെ   ഇടനെഞ്ചു തകരുന്ന തിരകളുടെ നൊമ്പരം ഏറ്റുവാങ്ങി ഞാനും കരയും കടലും തമ്മിലടുക്കുമ്പോള്‍ ഏകാന്തതയും ഞാനും ഒഴിയാത്ത ബഞ്ചും ശാന്തമാവാത്ത ആഴിയും മനസ്സും വാര്‍ദ്ധ്യത്തിലേക്കു വഴിതെളിയിച്ച നെറ്റി വരകള്‍ ഇതിഹാസം തല ആകാശത്തും ,ഉടൽ ഭൂമിയിലും പാദങ്ങൾ പാതാളത്തിലും   കുറവില്ല അഹത്തിനു ഒട്ടുമേ പകലിലും അമ്പിളിയുണ്ടെങ്കിലും ദിവാകരേട്ടനെ ഭയന്ന് ഇറങ്ങാറില്ല ആകാശ വീഥിയില്‍ മഞ്ഞണിഞ്ഞ പാതയില്‍ കഷ്ടനഷ്ടങ്ങള്‍ക്കൊരു അറുതി തേടി ജീവനത്തിനായി തിക്കിതിരക്കിലകപ്പെടുമ്പോള്‍ അറിയുന്നു സത്യം ഞാനെന്ന കറുത്ത ചെമ്മരിയാട് നീ തീര്‍ത്ത മഞ്ഞിലുടെ യാത്രയാകുമ്പോള്‍ വാക്കുകളും കേള്‍വിയും നിനക്ക് നഷ്ടം

പറയാതെയിരിക്കുവാനാവുമോ.......

പറയാതെയിരിക്കുവാനാവുമോ....... പകലോന്റെ മുന്നിലായി നിന്ന്‍ പുഞ്ചിരി വിടര്‍ത്തും പൂവുപോല്‍ പറയാതെയിരിക്കുവാനാവുമോ നിനക്കെന്നോട് പടരുന്ന സിരകളിലെ പ്രണയം കടലിന്റെ തിര കൈയ്യാല്‍ തീരത്തെ പുണരും പോല്‍ നിനക്കായ് നീളുമെന്‍ കരങ്ങളില്‍ പറയാതെയിരിക്കുവാനാവുമോ നിനക്കെന്നോട് പടരുന്ന സിരകളിലെ പ്രണയം കാറ്റിന്റെ കൈകളാല്‍ വന്ന്‍ കുളിര്‍കൊരിയകലും സുഖമോ കാണാതെ നീ വന്നു എന്‍ കവിളത്തു നല്‍ക്കുന്ന ചുബന ലഹരിയോ പറയാതെയിരിക്കുവാനാവുമോ നിനക്കെന്നോട് പടരുന്ന സിരകളിലെ പ്രണയം കുയിലിന്റെ പാട്ടു കേട്ട് എതിര്‍പാട്ടു പാടുവാന്‍ തോന്നുമാ - കരളിന്റെ സുഖമുള്ള നോവോ പറയാതെയിരിക്കുവാനാവില്ല നിനക്കെന്നോട് പടരുമെന്നില്ലേപ്രണയം

കുറും കവിതകള്‍ 132

കുറും കവിതകള്‍ 132 ദുഃഖവും സന്തോഷവും പേറുന്നു തന്നിലായി റോസാ ചെടി പ്രശ്നങ്ങളുടെ അടുപ്പു പുകയുന്നു ഗൃഹണിയുടെ മനസ്സുകളില്‍ നിത്യം എൻ ഇരുളിൻ കടങ്ങളേറെ നിന്റെ അദ്ഭുതകരമായ ക്ഷമയുമായി ഏറ്റുമുട്ടുവേ ,എന്നുള്ളിൽ  പ്രത്യാശ പൂക്കുന്നു പെട്ടന്നു  കാറ്റായി നീ മാറുമ്പോള്‍ കൊഴിഞ്ഞ ഇലകളുടെ ചുറ്റൽ വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത  ഉന്മാദം   രാത്രി തിളങ്ങി നക്ഷത്രം  മേഘത്തില്‍ ഒളിച്ചു ചീവിടുകള്‍ കച്ചേരി തുടര്‍ന്നു ദുഃസ്വപ്നങ്ങള്‍  വേട്ടയാടുമ്പോള്‍ പൂവും പുല്ലും നിറഞ്ഞ താഴവാരകാഴ്ചകളാണ് ആശ്വാസം പ്രിന്റ്‌ എടുക്കുംവരെ അത് വളരെ പ്രധാനപ്പെട്ടതായിരുന്നു അവസാനം കുപ്പയില്‍ നിനച്ചിരിക്കാതെ നനയിച്ചുകൊണ്ട്‌ തുലാമഴ ഇരച്ചകന്നു നിന്റെ കൂര്‍ത്ത ചെരിപ്പിന്‍ തുളതീര്‍ത്ത മണ്ണില്‍ മഴവെള്ളം നിറഞ്ഞു ,ചെവിട്ടെറ്റിരുന്നങ്കില്‍ ജീവിതം രക്തമൊലിപ്പിച്ചകലുന്നു തടയുവാനാവാതെ ഞാന്‍ നിന്നു നീയെൻ  ഗ്രീഷ്മം , ഞാൻ  അതി ശൈത്യമാർന്ന തരിശു  ഭൂമി എങ്കിലും  തിരികെവരാതെ നീ വാക്കുകൾ മങ്ങുന്നു വിസൃമൃതിയിലേക്ക് നിഗൂഢമായ ആയുധങ്ങള്‍ കണക്കെ ഞാന്‍ എ...

കുറും കവിതകള്‍ 131

കുറും കവിതകള്‍ 131 ആശ്ലേഷങ്ങൾക്കു നീണ്ട കുടിശിക വീട്ടുവാൻ ഒരു ജന്മം പോരാ ഇടിമിന്നിയകന്നു മഴയുടെ താളം തുടർന്നു സൂര്യൻ ബധിരനായി നരച്ച മേഘങ്ങൾ ഉമ്മവെച്ചു നീങ്ങി ചെറുതുള്ളികൾ ചിതറി ഉടഞ്ഞു സന്ധ്യയും മന്ത്രിച്ചകന്നു രണ്ടു സ്വപ്നങ്ങൾ കൂട്ടിമുട്ടി ഉടഞ്ഞു ചിതറി പറന്നു പകലുകൾ മരുഭൂമിയായി ദുഃസ്വപ്നം ഉടഞ്ഞ മണ്‍പാത്രം പോലെ ചിതറി തെറിച്ചു തിരിഞ്ഞു കിടന്നു ഒന്നുകൂടി ഉറങ്ങി മൃദുലമാം ജമന്തിപൂവിൻ  അരികൾ ഇളം കാറ്റിൽ പറന്നു ഒരു ദിവാ സ്വപ്നം പോലെ പ്രൊഫൈൽ ഫോട്ടോ  എന്തൊരു ഗതികേട് നിന്നെ ഒക്കത്ത് വച്ച് ഞാൻ എന്റെ മുഖം രക്ഷിക്കട്ടെ മതിലുകൾക്കപ്പുറം കിലുക്കങ്ങൾ പ്രത്യാശയുടെ മഞ്ഞവെയിൽ വെട്ടം അനുഭൂതി പൂക്കും താഴവരയിലായി പ്രണയ പുഷ്പാര്‍ച്ചന ഇടവഴിയില്‍ പതിയിരിക്കും കഥകളില്‍ മനം നൊന്തു മധുരം മലയാളമെങ്കിലും അങ്കലേയം ലയതാളം വയറുകള്‍ പുലര്‍ത്തെണ്ടേ

കൈവിടല്ലേ

കൈവിടല്ലേ കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍ ഞാന്‍ എന്ന ഞാനേ ഞാനാക്കാന്‍ ഈ ആറു ദുര്‍ഗ്ഗുണങ്ങള്‍ അധമന്മാരായ ഇവര്‍ അനവധി താമസയോനികളില്‍ക്കൂടി ജന്മമെടുത്തയിവര്‍ തടസ്സമായി നില്‍ക്കുന്നു എന്ത് ചെയ്യും അഹോ! എന്തോരു നാരകീയമായ അവസ്ഥയാണ് ഈ ആസുരീസമ്പന്നരുടെ അധിവാസസ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത് എന്ന് കരുതിയിട്ടും അവരുമായി സമ്പര്‍ക്കം എന്തെ അകലുന്നില്ല ഇനി എന്നെ ഇങ്ങിനെ പരീക്ഷിക്കല്ലേ എല്ലാമറിയുന്ന അവിടുന്നു എന്നെ കൈവിടല്ലേ ഭഗവാനെ

ആത്മഗതം

ആത്മഗതം കണ്ണാടിക്കു മുന്നിൽ നിന്നപ്പോള്‍ വയസ്സേറെ ആയപോൽ എനിക്കോ കണ്ണാടിക്കോ കഴിഞ്ഞ പകലുകളും രാത്രികളും എനിക്ക് സമ്മാനിച്ചകന്നത് എന്ത് യാഥാര്‍ത്ഥ്യങ്ങളെ അറിയാതെ സമ്മോഹന നിദ്രയിലായിരുന്നോ വേദനകള അറിഞ്ഞു കൊണ്ട് ഒഴിവാക്കി സുഖത്തിൻ പിന്നാലെ പായുകയായിരുന്നോ എത്രനാൾ തുടരുമി ഒളിച്ചോട്ടമിങ്ങനെ തളരാതെ മുന്നേറാമി കപടതയാർന്നൊരു ലോകമേ നിനക്ക് കണ്ണടച്ചു ഇരുട്ടാക്കാൻ ഉണ്ടുയേറെ  വിരുതെന്നു നിനക്കെന്നു അറിയുന്നു എങ്കിലും ,പ്രശ്നങ്ങൾ നാം തന്നെ ഒരുക്കുന്നു, അവസാനം ഗതിയില്ലാതെ പഴിക്കുന്നു മറ്റുള്ളവരെയൊക്കെ

തുരുത്തിലായി

തുരുത്തിലായി തേടുന്നു ഓര്‍മ്മകളാല്‍ നിന്‍ ചിരിയില്‍ മയങ്ങുമാ നീല രാവിന്‍ തെന്നലില്‍ മാത്രയെത്രയെന്നറിയാതെ കുറിച്ചൊരു പ്രണയ ഗീതകം മനസ്സിലിന്നും മഷി പടരുന്നു നിന്‍ കണ്‍കോണിലെ ലവണ രസമത്രയുമൊ- ഴുകിയ മുത്തുമണികളിന്നും വീണുടയുന്നതറിയുന്നു കാവിലെ കരിപടരും കല്‍വിളക്കില്‍ മുനിഞ്ഞു കത്തും നേരങ്ങളില്‍ കണ്ണടച്ചു കൈകൂപ്പുന്നു നീ ആര്‍ക്കുവേണ്ടിയോ നിനക്കായിമാത്രമായി കഴിയുന്നുയിങ്ങകലെ പേറുന്നു 'മുഗ്ദ്ധമൗനം നെഞ്ചിലേറ്റി വഴിക്കണ്ണിന്‍ നോവറിഞ്ഞ് ഓണവും വിഷുവും ആതിരയും വന്നു പോകുന്നു വന്നില്ല ആ ദിനങ്ങളില്‍ ,നിന്‍ മടിയില്‍ കണ്ണിമയ്ക്കും നാലു മിഴികളെനിക്കായിയെന്നറിയുന്നു അലിവോലുമില്ലയീ  ജീവിതമെന്ന മുച്ചാടന്‍ വണ്ടിയുരുട്ടി മരുവുന്നു ഞാനിന്നുമോര്‍മ്മകള്‍ പേറിയി തുരുത്തിലായി

അനുഭൂതി

അനുഭൂതി നിന്‍ മിഴികളുടെ മുകളിലെ കുറു നിരകളിലിടയിലുടെ കുംങ്കുമ സിന്ധുര ചന്ദന കുറികളെന്നെ എങ്ങോ കൊണ്ടകലുന്നു മണിമുഴക്കങ്ങലുടെ ഇടയിലെ മൌന പ്രാര്‍ത്ഥനകളും മനസ്സിന്‍ ഉള്ളിലെ ക്ഷേത്രത്തിലെ ദീപാരാധനയില്‍  തെളിയുന്ന രൂപം ഗന്ധം ഓക്കെ നിന്റെ മാത്രമായിരുന്നു എന്നിയിപ്പോഴാണു അറിയുന്നത് , ഞാന്‍ എന്നെ മറക്കുന്നു നീയും ഞാനും ഒന്ന്‍യെന്ന അനുഭൂതി ഉണര്‍ത്തുന്നു

കുറും കവിതകള്‍ 130

കുറും കവിതകള്‍ 130 വെയിലേറ്റുയുരുകിയ മഞ്ഞുകണം കണക്കെ തേങ്ങി എന്‍ മനം നിനക്കായി കനല്‍ വീണ മണല്‍ വഴിയിലെ വിയര്‍പ്പു തുള്ളി ഞാന്‍ എൻ ചിന്തകളുടെ ചിന്തെരിനാൽ കുന്നു കുടിയ കടലാസു കുന്നുകൾ കൈവിട്ടു പറന്ന ബലൂണ്‍ ഓർമ്മ ബാല്യത്തിലേക്ക് പോകാൻ കുസൃതി കാട്ടി അവൾ കാല്‍വിരല്‍ ചിത്രം വരച്ചതും നുണ കുഴി കവിളില്‍ പൂശിയ സുഗന്ധവുമാര്‍ക്കായി നിഴല്‍ മറഞ്ഞു എങ്ങോ ഒരു കുളിര്‍ തെന്നലാല്‍ മേഘ കിറിലേറി സൂര്യന്‍ കാതിലെ  ജിമിക്കിയും കാലിലെ  പാദസ്വരവും മനസ്സിൽ  പതിഞ്ഞു  നിന്നുമിന്നും വെന്തു മലർന്ന ചോറേ എന്തായിരുന്നു നിൻ കുതിപ്പ് അരിയായിരുന്നപ്പോൽ വിരല്‍തുമ്പില്‍ ഒതുങ്ങുന്നതാണ് ഇന്നിന്റെ പ്രണയ ബന്ധങ്ങള്‍ എള്ള്ടു പൂവേട് ചന്ദനമെടു ഉരുളയുരുട്ടി വച്ചു കൊടു ജീവിച്ചിരിക്കെ വെള്ളം പോലുമില്ല തേക്കില  നാക്കില പൂക്കില വിശപ്പകറ്റാനും കിടത്താനും അവസാനം വാഴയില

കുറും കവിതകള്‍ 129

കുറും കവിതകള്‍ 129 ജനനമരണങ്ങളുടെ കനേഷുമാരിയില്‍ നിന്നും ഒരു കവിത കുടി പിറന്നു മുത്തശ്ശി കഥയിലെ രാജകുമാരനും കുമാരിയും ഇന്നും ഒളിച്ചോടികൊണ്ടിരിക്കുന്നു നിലപാടുതറ താഴുന്നു സുകൃതക്ഷയം തെളിഞ്ഞു ഇളം തലമുറയുടെ അലമുറകള്‍ കരകാണാതെ കടലല ആര്‍ത്തലച്ചു എന്തൊരു വിരഹം കരഞ്ഞു കരഞ്ഞാകും കടലിനു ഇത്ര ഉപ്പുരസം അരച്ചുരുട്ടാനിത് വില്‍വാതി ഗുളികയല്ല എന്നാലിത് ഹൈക്കുവല്ലോ നാളെയെന്നത് നാമറിയാതെ നിശബ്ദമായി നോവേറാതെ നീങ്ങിയകലാമിനിയെങ്ങോട്ടെക്കോ കണ്ണിലെ കാമം നിറഞ്ഞു തുളുമ്പി മനസ്സിന്റെ കുറ്റപ്പിഴ നിന്‍ ഓര്‍മ്മ പൂക്കുന്ന തീരത്തുഞാന്റെ മറവിയെ വച്ചു മറന്നു ഗുരുത്വമില്ലാതെ പൊരുത്തമുണ്ടോ വൃദ്ധിയും വിത്തവുമുണ്ടാവുമോ നിലാവില്‍ കുളിച്ചോരുങ്ങും നിന്‍ ജാലകവാതിലെന്തേ അടഞ്ഞിരിപ്പു മനസ്സിനുള്ളില്‍ ആരെങ്കിലുമണഞ്ഞോ

മൊഴിതീര്‍പ്പുകള്‍

മൊഴിതീര്‍പ്പുകള്‍ പുത്തരി അങ്കം കുറിക്കാനും അനുഗ്രഹിക്കാനും  ചൊല്ലിയയക്കാനും ഇന്നിന്റെ കൊലായിലാരുമില്ലല്ലോ കച്ചയഴിഞ്ഞു ഈലോകം പൂകാൻ വാക്കുളാൽ മാറ്റു ചുരിക  തീർക്കാനിന്നു മുടിയഴിച്ച് ശപഥം തീർക്കാനൊരുവളില്ല ചതിക്ക് ചതി എന്നൊരു മന്ത്രമാത്രമെങ്ങും     മുഴങ്ങുന്നു കാറ്റില്‍ മാറ്റൊലിക്കൊള്ളാനില്ലൊരു കാതുമെങ്ങും ,കാതങ്ങള്‍ താണ്ടി കാലം കഴിക്കാന്‍ കാതോര്‍ക്കുന്നു ആരവമാര്‍ന്നൊരു പുതിയങ്കതട്ട് തീര്‍ക്കാന്‍ ആരുമില്ലേ അസത്യത്തിനെതിരെ പടനയിക്കാന്‍ ദസ്തയോവിസ്കി, അലക്സാണ്ടര്‍ പുഷ്കിന്‍ മാക്സിം ഗോര്‍കിയും വിവേകാനന്ദനും ശ്രീ ശങ്കരനും വിദ്യാധിരാജയും ശ്രീനാരായണ ഗുരുവും വരുമെന്നു കാത്തു കാത്തിരിക്കാമിനിയും ലോകരെ കാലഘട്ടങ്ങളുടെ മുഴങ്ങട്ടെ ഇനിയും തീര്‍പ്പുകല്പിക്കട്ടെ അവരുടെയൊക്കെ മൊഴികളാല്‍

നിസ്വനങ്ങള്‍

നിസ്വനങ്ങള്‍ നാരായ വേരായ നേരായതൊക്കെ നിറമാറന്നു  മനതാരിലാഘോഷമായ് നിറഞ്ഞു നിലമെഴും നിഴലുകളായി നിണമണിഞ്ഞു നീരണിഞ്ഞു നിമിഷങ്ങളൊക്കെ നിര്‍വികാരത നിലതേടുമൊരു നിശിധിനിയില്‍ നാണയ തുട്ടിനിരുവശമെന്നോണം നിഷേദിക്കാനാവാതൊരു നിലപാടു നീക്കാം നിരാലമ്പരായി നീയുമിഞാനും നിദ്ര പൂകവേ നാളെയെന്നത് നാമറിയാതെ നിശബ്ദമായി നോവേറാതെ നീങ്ങിയകലാമിനിയെങ്ങോട്ടെക്കോ

കുറും കവിതകള്‍ 128

കുറും കവിതകള്‍ 128 കണ്ടു കൊണ്ടുകൊതി ഏറെ കൊള്ളില്ലാത്തൊരു ആത്മനൊമ്പരം നിൻ പൂത്തണലിൽ നില്‍ക്കുമ്പോള്‍ എല്ലാം മറക്കുന്നു എന്നെയും വിരസതയുടെ ഹിമാലയത്തിലേറി നിന്നെ മാത്രമെന്തേ കണ്ടില്ല പൂനിലാവിൻ മടിയിൽ തലച്ചാച്ചുറങ്ങും ആമ്പൽപൂവിനു സ്വപനാടനം നിന്‍ നനഞ്ഞ ചുണ്ടുകള്‍ നിറ കണ്ണുകള്‍ എന്നെ ഞാൻ അല്ലാതെ ആകുന്നു ചാറ്റിൽ വന്നവന്റെ ചോദ്യം ഫാമിലിയുണ്ടോ പിന്നെ ചോദ്യം ഫാർമും എലിയുമുണ്ടോയെന്നു നാട്ടിലേക്ക് പോകുമ്പോൾ നിറഞ്ഞിരുന്നു പേഴ്സും ബാഗും വരുമ്പോൾ ഒഴിഞ്ഞിരുന്നു മനസ്സ് അവൾ പെൻസിൽ ചോദിച്ചു ഞാൻ റബ്ബറും കൊടുത്തു അവസാനം മാഞ്ഞു പോയി പ്രണയം പൂ പോലെ  മൃദുലവും അപ്പൂന്‍ താടിപോലെ ലാഖവും പുഞ്ചിരിക്കും ഓർമ്മകളൊക്കെ ഉഴുതു മറിച്ച വയലിൻ ചാലിൽ മുളച്ചു പൊന്താൻ വെമ്പുന്നൊരു അമരവിത്ത്   ജീവിത സംഗീതത്തിന്‍ തനിയാവര്‍ത്തനമല്ലോ സുഖദുഃഖങ്ങള്‍

ആത്മ നൊമ്പരങ്ങള്‍

ആത്മ നൊമ്പരങ്ങള്‍ തേടുന്നു ഞാനെന്‍ ദിവ്യഗേഹം അലയുന്നോരാത്മാവായി ഈ മൃതഭൂവില്‍ ഇന്നിന്റെ മുന്നിൽ  കിടപ്പു സംഹാരതാണ്ഡവമാടി തകർത്തൊരു താന്‍ കൊയിമ്മയുടെ രുധിരാഘോഷങ്ങള്‍ വേദനയറിയാതെ  സുഖം പേറുന്ന സിംഹാസനങ്ങള്‍ ഇതാര്‍ക്കുവേണ്ടിയീ കൊഴുപ്പേഴും മാംസ പര്‍വ്വങ്ങള്‍ അവസ്ഥകള്‍ വ്യവസ്ഥകള്‍ വ്യവഹാരങ്ങളെങ്ങും മുടിയഴിച്ചാടുന്ന ഭീതിയുടെ തെയ്യകോലങ്ങള്‍ മഞ്ഞളാടി ചാന്താടി കത്തുന്ന പന്തപ്പെരുക്കങ്ങള്‍ നാഴികള്‍ ചങ്ങഴികള്‍ പന്തിരുന്നാഴി പറക്കണക്കുകള്‍ കടലിരമ്പലുകള്‍  കടന്നലുകളുടെ കൂട്ടാക്രമണങ്ങള്‍ പിച്ച വെപ്പും  നടപ്പും വീഴലുകളാല്‍ നിറയുന്ന വിള്ളലുകള്‍ അഴുക്കു ചാലിനെക്കാളേറെ ഉള്ളില്‍ കുമിയുന്നു ആഗ്രഹങ്ങള്‍ തന്‍ ദുര്‍വാസനകള്‍ ബന്ധിതമാമീ  കര്‍മ്മബന്ധങ്ങളഴിച്ചു മുന്നേറാമിനി ജനനോദ്ദേശങ്ങള്‍ക്കായി

മോഹം

മോഹം ഇന്നെന്റെ മുന്നിലായി എത്തിനിൽക്കുന്നൊരു സുന്ദര  ഗ്രാമ ഭംഗി എങ്ങിനെ ഞാനൊന്നു വർണ്ണിക്കുമെൻ  മനസ്സിൻ ഉള്ളിലെ താഴവാരങ്ങളും കുന്നും നീർ കുമളകൾ  പൊട്ടിയകലും ചാലുകളും ,നുരപോന്തും ബാല്യത്തിൻ ചാപല്യങ്ങളും, കണ്ണും നട്ടു ചൂണ്ട കോർത്തു നിന്നുള്ള കാത്തു നിൽപ്പുകളിൽ ഒളി കണ്ണാൽ കടന്നകന്നൊരു കരിമീൻ കണ്ണിയും മാനത്തു നിരനിരയായി പറന്നകലും പച്ചപനം തത്തക്കുട്ടങ്ങളും  പെട്ടന്ന് പെയ്യ്തു വന്നൊരു മഴ മേഘങ്ങളിൽ ഒലിച്ചു പോയി  പിന്നെ മുളച്ചു വന്നൊരു ആഗ്രഹം എന്തൊക്കയോ നേടിഎടുക്കാൻ വെമ്പുന്ന കൗമാരമെന്നെ നിന്നിൽ നിന്നകറ്റി പുകതുപ്പും സ്വപനങ്ങളുടെ നടുവിൽ മറന്നു ചുറ്റി തിരിയുമ്പോൾ പെട്ടന്ന് നോവുകളുടെ നടുവിലേക്ക് കൂടി കൊണ്ട് പോയെന്നെ വാർദ്ധ്യകം ഓർക്കുന്നിപ്പോൾ നിന്നിലേക്ക്‌ മടങ്ങുവാൻ എൻ മോഹിനിയാം സുന്ദര ഗ്രാമമേ

പുഞ്ചിരിക്കും ഓര്‍മ്മകളെ

പുഞ്ചിരിക്കും ഓര്‍മ്മകളെ ഓർമ്മകൾ നിലക്കാറില്ല പിടിച്ചു നിർത്തുകിലും മനസ്സു കേൾക്കില്ല ആരു പറഞ്ഞാലും ഹൃദയ മിടുപ്പുകൾ നിലച്ചിടും നിന്നെ മറക്കുകിൽ അതിനാൽ നിന്നെ ഓർത്തിടുന്നു ജീവിക്കാൻ ഉള്ള തത്രപാടിൽ സൂര്യനോട് പറയു പ്രകാശധാര ചൊരിയതെയിരിക്കാൻ നക്ഷത്രങ്ങലോടു പറയു മിന്നിമിന്നാതെയെന്നു നിന്നാൽ വരാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട നിന് ഓർമ്മകളോടു പറയു എന്നെ ആലോസരപ്പെടുത്തതെയെന്നു കണ്ണുകളിടഞ്ഞപ്പോള്‍ തോന്നിപ്പോയി സ്വപ്നമാണെന്ന് അടുക്കല്‍ വന്നു കണ്ടപ്പോളാണറിയുന്നത് സ്വന്തമാണെന്ന് "'ഹൃദയമേ'' എനിക്ക് നിന്നോടു ഇത്രയേ ഉള്ളു പറയാന്‍ നിന്‍ പ്രണയം എന്റെ മനസ്സിനു ഒരു അമൃതെത്തു പോല്‍

കുറും കവിതകള്‍ 127

കുറും കവിതകള്‍ 127 ഇരുന്നു അമര്‍ന്നു വകഞ്ഞു ഒതുങ്ങി പറന്ന്കന്നു ശലഭം നക്ഷത്രത്താല്‍  വിതാനിച്ചു നിന്ന ആകാശ ചോട്ടില്‍ ശൂന്യമായ മനസ്സുമായി ആകാശത്തെ തേങ്ങാ തുണ്ടം കാട്ടി വിശന്ന വയറുകളെ ഉറക്കുന്നൊരു തെരുവിലെയമ്മ അണുവിൽ  അണു ആലോചിക്കുകിൽ നാം ആരാണ് തൃണം വളവുകളുടെ  പിറകിൽ വെളുത്തതോ കറുത്തതോയുണ്ടോ നിമിഷങ്ങളുടെ  ചാപല്യം പർദ്ദ   ഇട്ട ആകാശത്തിൽ ഒരു നക്ഷത്ര തിളക്കം മനസ്സു കൈവിട്ടു പോയി   മസ്തകത്തിലാവാത്തവ പുസ്തകത്തില്‍ നിറച്ചു എന്നാല്‍ മുഖ പുസ്തകത്തിലോ ??!!!

ഹേ റാം

സത്യമെന്നത് എന്നെ മരിച്ചു സത്യമേവ ജയതേ ആരും അറിയാതെ സത്യത്തിന്‍ ചിരിമായാതെയിന്നും സന്തോഷ സന്താപങ്ങള്‍ കൈമാറി സഞ്ചരിക്കുന്നു  നോട്ടുകളില്‍ സമരമുഖങ്ങള്‍ താണ്ടി ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്നു സ്വാദുയേറ്റുന്നു പിന്നാം പുറ കച്ചവടങ്ങളില്‍ സത്യത്തില്‍ ആരു തോറ്റതു സഹനത്തിന്‍ മുര്‍ത്തിയായി നിലകൊള്ളും സബര്‍മതിയിലെ അഹിംസയുടെസന്ത് മഹാത്ത്മജിയോ

കുറും കവിതകള്‍ 126

കുറും കവിതകള്‍ 126 മോഹങ്ങളുടെ തിരകളടിഞ്ഞു കുടും സുഖ ദുഃഖ തീരം മനസ്സ് വ്യാഴവട്ടങ്ങളുടെ വഴി തെറ്റിയ വെളിപാട് ജീവിതം വ്യഥകളുടെ തീരത്ത്‌ നങ്കൂരമിട്ടു ജീവിതം എന്ന കപ്പല്‍ അലിവോലുമില്ലാതെ ഹൃദയ വാതയനത്തില്‍ കാത്തുനിന്നു അകത്തേക്കു കയറാന്‍ നമ്മുടെ പ്രണയത്തിനു അന്ത്യം കുറിച്ചതു "മാംസ നിബദ്ധമാം" രാഗമോ ഇല്ല ഉറക്കം ഉച്ചക്ക് മച്ചിന്‍ പുറത്തെ എലിയുടെ മുന്നില്‍ പൂച്ചയുറക്കം അല്‍പ്പമൊന്നു ചിന്തിക്കുകില്‍ വികല്‍പ്പമായി മാറുന്നു കെല്‍പ്പില്ലാതെ ജീവിതസായന്തനം